ഹജ്ജ് സുരക്ഷ ഒരുക്കാന്‍ വനിതാ സൈനികള്‍
റിയാദ്: ഹജ്ജ് സുരക്ഷ ഒരുക്കുന്ന വനിതാ സൈനികള്‍ പരിശീലനം പൂര്‍ത്തിയാക്കി. റിയാദ് പരിശീലന കേന്ദ്രത്തില്‍ സായുധ പരിശീലനം നേടിയവര്‍ക്ക് പൊതു സുരക്ഷാ ഡയറക്ടര്‍ ബിരുദം സമ്മാനിച്ചു. തെരഞ്ഞെടുത്ത 255 വനിതകളാണ് സായുധ പരിശീലനം പൂര്‍ത്തിയാക്കിയത്. ആഭ്യന്തര മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സൗദിന്റെ മേല്‍നോട്ടത്തില്‍ പൊതു സുരക്ഷാ ഡയറക്ടര്‍ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ബസ്സാമി പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ചു. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയവരെ ചടങ്ങില്‍ അനുമോദിക്കുകയും ബിരുദം സമ്മാനിക്കുകയും […]














