കനത്ത മഴ, പ്രളയം: വീടുകള്‍ ഒഴിപ്പിച്ചു
റിയാദ്: സൗദി തലസ്ഥാനമായ റിയാദില്‍ പെയ്ത കനത്ത മഴയില്‍ നിരവധി പ്രദേശങ്ങള്‍ വെളളത്തിനടിയിലായി. ഈസ്റ്റ് ഗെയ്റ്റ് ജില്ലയിലെ നിരവധി വീടുകളില്‍ വെളളം കയറി. ഇവിടങ്ങളില്‍ താമസിച്ചവരെ റബര്‍ ബോട്ടുകളില്‍ സിവില്‍ ഡിഫന്‍സ് സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചു. ഈസ്റ്റ് ഗെയ്റ്റ് ഡിസ്ട്രിക്ടില്‍ പുതുതായി പണിത നൂറുകണക്കിന് വില്ലകളിലാണ് കനത്ത മഴ നാശം വിതച്ചത്. റോഡുകളിലും വീടുകളിലും വെളളം ഉയര്‍ന്നതോടെ സിവില്‍ ഡിഫന്‍സ് ഭടന്‍മാര്‍ റബര്‍ ബോട്ടുകളില്‍ താമസക്കാരെ ഒഴിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുളളവരെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. പെയതുവെളളം ഒഴുക്കി […]














