ടിക്കറ്റിനൊപ്പം ട്രാന്‍സിറ്റ് വിസ; പുതിയ പദ്ധതിയുമായി സൗദി
റിയാദ്: സൗദിയില്‍ വിമാന ടിക്കറ്റിനൊപ്പം ട്രാന്‍സിറ്റ് വിസ അനുവദിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. പരമാവധി നാലു ദിവസമാണ് മറ്റൊരു രാജ്യത്തേക്കുളള സഞ്ചാരത്തിനിടെ സൗദിയില്‍ താമസിക്കാന്‍ വിസ അനുവദിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. ദേശീയ വിമാന കമ്പനിയായ സൗദി എയര്‍ലൈന്‍സില്‍ ടിക്കറ്റെടുക്കുന്നവര്‍ക്കാണ് ട്രാന്‍സിറ്റ് വിസ അനുവദിക്കുന്നത്. സൗദി അറേബ്യ വഴിയുളള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍ വഴി വിസ അനുവദിക്കും. പുതിയ സേവനം പ്രാബല്യത്തില്‍ വന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ട്രാന്‍സിറ്റ് വിസ നേടി സൗദിയിലെത്തുന്നവര്‍ക്ക് ഉംറ തീര്‍ഥാടനത്തിനും വിനോദ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനും […]














