കോടിയേരിയുടെ നിര്യാണത്തില്‍ കേളി അനുശോചനം
റിയാദ്: സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന മുന്‍ സെക്രട്ടറി, മുന്‍ അഭ്യന്തര മന്ത്രി എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ കേളി കലാ സാംസ്‌കാരിക വേദി അനുശോചന യോഗം സംഘടിപ്പിച്ചു. റിയാദ് ക്ലാസിക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ കേളി രക്ഷാധികാരി ആക്ടിങ് സെക്രട്ടറി സുരേന്ദ്രന്‍ കൂട്ടായ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. രക്ഷാധികാരി സമിതി അംഗം ഷമീര്‍ കുന്നുമ്മല്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. കെഎംസിസി സെന്‍ട്രല്‍ സെക്രട്ടറി […]














