കേളി 22-ാം വാര്‍ഷികാഘോഷം
റിയാദ്: കേളി കലാസാംസ്‌കാരിക വേദി 22-ാം വാര്‍ഷികം ആഘോഷിക്കുന്നു. ‘കേളിദിനം-2023’ എന്ന പേരില്‍ നടക്കുന്ന പരിപാടി വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ആക്ടിങ് സെക്രട്ടറി സുരേന്ദ്രന്‍ കൂട്ടായ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട് ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. രക്ഷാധികാരി സമിതി അംഗം ഷമീര്‍ കുന്നുമ്മല്‍, ട്രഷറര്‍ ജോസഫ് ഷാജി, കുടുംബവേദി സെക്രട്ടറി സീബ കൂവോട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. […]













