അതിരുകള്‍ കടന്ന അക്ഷര കൂട്ടായ്മ: മീഡിയ അക്കാദമിയുടെ പ്രവാസി മാധ്യമ ഡയറക്ടറി പ്രകാശനം
തിരുവനന്തപുരം: മീഡിയ അക്കാദമി തയ്യാറാക്കിയ മലയാളി പ്രവാസി മാധ്യമപ്രവര്‍ത്തകരുടെ ഡയറക്ടറി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടി വി സുഭാഷ് ഐഎഎസ് പ്രകാശനം ചെയ്തു. ടൈംസ് ഓഫ് ഇന്ത്യ ചെന്നൈ റസിഡന്റ് എഡിറ്റര്‍ അരുണ്‍ റാം ആദ്യ കോപ്പി ഏറ്റുവാങ്ങി. പ്രവാസി മാധ്യമ പ്രവര്‍ത്തകരുടെ ലഘുവിവരണമാണ് ഡയറക്ടറിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. മാധ്യമപ്രവര്‍ത്തനം വെല്ലുവിളി നേരിടുന്ന കാലമാണിതെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത മുന്‍ ചീഫ് സെക്രട്ടറിയും കേരള പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍പേഴ്‌സണുമായ വി.പി.ജോയി […]














