ഗാര്‍ഹിക തൊഴിലാളികള്‍ ജോലി വിട്ടാല്‍ കരാര്‍ റദ്ദാകും; മുസാനിദ് പോര്‍ട്ടലില്‍ പുതിയ സേവനം
റിയാദ്: ഗാര്‍ഹിക തൊഴിലാളികള്‍ അനധികൃതമായി ജോലിയില്‍ നിന്നു വിട്ടു നിന്നാല്‍ തൊഴിലുടമകള്‍ക്ക് നിയമാനുസൃതം കരാര്‍ അവസാനിപ്പിക്കാമെന്ന് മനുഷ്യ വിഭവശേഷി, സാമൂഹിക വികസന കാര്യ മന്ത്രാാലയം. ഇതിനായി റിക്രൂട്‌മെന്റ് പ്ലാറ്റ്‌ഫോമായ മാസാനദ് പോര്‍ട്ടലില്‍ വര്‍ക് ഇന്ററപ്ഷന്‍ സര്‍വീസ് ആരംഭിച്ചതായും മന്ത്രാലയം അറിയിച്ചു. വീട്ടു ജോലിക്കാര്‍, ഹൗസ് ഡ്രൈവര്‍മാര്‍, വീട്ടു കാവല്‍ക്കാര്‍ തുടങ്ങിയ ഗാര്‍ഹിക തൊഴിലാളികള്‍ ജോലിയില്‍ നിന്ന് വിട്ടുനിന്നാല്‍ സ്‌പോണ്‍സറായ വ്യക്തികള്‍ക്ക് നിയമാനുസൃതം കരാര്‍ റദ്ദാക്കാം. സേവനം സൗകര്യമാണ് മുസാനിദ് പോര്‍ട്ടലില്‍ ലഭ്യമാക്കിയത്. ഇതുവഴി ഇരു കക്ഷികളുടെയും അവകാശങ്ങള്‍ […]














