കുട്ടികളുടെ വളര്‍ച്ചയില്‍ മാതാപിതാക്കളുടെ സമീപനം നിര്‍ണായകം: പ്രൊഫ. ജയശ്രീ
തബൂക്ക്: കുട്ടികള്‍ മറ്റൊരു മാതാവിനെയോ പിതാവിനെയോ സ്വന്തം മാതാപിതാക്കളുമായി താരതമ്യം ചെയ്യില്ലന്നു പ്രിന്‍സ് ഫഹദ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. ജയശ്രീ ഹരീഷ്. എന്നാല്‍ ചില മാതാപിതാക്കള്‍ സ്വന്തം മക്കളെ താരതമ്യം ചെയ്യുന്ന പ്രവണത അഭിലഷണീയമല്ല. കുട്ടിശളുടെ വളര്‍ച്ചയില്‍ മാതാപിതാക്കളുടെ സമീപനം നിര്‍ണായകമാണെന്നും അവര്‍ പറഞ്ഞു. കെഎംസിസി വനിതാ വിംഗ് സംഘടിപ്പിച്ച ലേഡീസ് മീറ്റ് അപ് പരിപാടിയില്‍ ‘കുട്ടികളുടെ മനഃശാസ്ത്രം’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അവര്‍. മദീന റോഡ് വിഎല്‍എസ് അറീന ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നസ്മ നിസാര്‍ അദ്ധ്യക്ഷത […]














