റിയാദ് തലശ്ശേരി പ്രീമിയര്‍ ലീഗ്; ടീം വിന്‍ഡോസോഫ്റ്റ് ജേതാക്കള്‍
റിയാദ്: തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്‍ഡോര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. റിയാദ് ടിപിഎല്‍ സീസണ്‍-9 ബോക്‌സ് ക്രിക്കറ്റ് എഡിഷന്‍ എന്ന പേരിലായിരുന്നു മത്സരം. അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങളില്‍ എട്ടു ടീമുകള്‍ മാറ്റുരച്ചു. അബ്ദുല്‍ ലത്തീഫ് പത്തുക്കാലന്‍ നയിച്ച ടീം ഫെബ്ണയന്‍ ഹോള്‍ഡിങ്ങ്‌സ്, ഇഹ്‌സാന്‍ അലി നയിച്ച ടീം അല്‍ അലാമി, മുഹമ്മദ് നിഷാം അലി നയിച്ച ടീം വിന്‍ഡോസോഫ്റ്റ്, മുഹമ്മദ് നസീര്‍ ഇസ്മായില്‍ നയിച്ച ടീം അലാംക്കോ എന്നീ ടീമുകള്‍ […]














