ടി എന്‍ പ്രതാപന്‍ എം പിയുമായി തൊഴിലാളികളുടെ സ്‌നേഹസല്ലാപം
റിയാദ്: പ്രവാസത്തിന്റെ തീഷ്ണമായ അനുഭവങ്ങളും ജീവിതം കരുപ്പിടിപ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും പങ്കുവെച്ച് ടി എന്‍ പ്രതാപന്‍ എം പിയുമായി തൊഴിലാളികളുടെ മുഖാമുഖം വേറിട്ട അനുഭവമായി. ഷിഫാ മലയാളി സമാജം ആണ് തൊഴിലാളികളുമായി സംവദിക്കാന്‍ അവസരം ഒരുക്കിയത്. ഷിഫയിലെ ചെറുകിട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളി തൊഴിലാളികളുമായാണ് ടി എന്‍ പ്രതാപന്‍ എം പി സംവദിച്ചത്. വര്‍ക് ഷോപ് ജീവനക്കാരും വെല്‍ഡിംഗ് തൊഴിലാളികളും ഉള്‍പ്പെടെയുളള സാധാരണക്കാരുടെ സംഗമം വര്‍ക് ഷോപ്പിനുളളിലാണ് നടന്നത്. സ്‌നേഹ സല്ലാപം എന്ന പേരില്‍ സംഘടിപ്പിച്ച […]














