Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

gulf

Damam, gulf, Jeddah, Riyad

ഖഷോഗി വധം: അഞ്ച് പ്രതികള്‍ക്ക് വധശിക്ഷ

നസ്‌റുദ്ദീന്‍ വി ജെ റിയാദ്: മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ അഞ്ച് പേര്‍ക്ക് വധശിക്ഷയും മൂന്ന് പേര്‍ക്ക് 24 വര്‍ഷം തടവും ശിക്ഷ ലഭിച്ചു. സൗദി പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്. ഖഷോഗിയെ കൊല്ലാന്‍ മുന്‍കൂട്ടി പദ്ധതി തയ്യാറാക്കിയിരുന്നില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. റോയല്‍ കോര്‍ട് ഉപദേഷ്ടാവ് സൗദ് അല്‍ ഖഹ്താനി, മുന്‍ ഡെപ്യൂട്ടി ഇന്റലിജന്‍സ് മേധാവി അഹമ്മദ് അല്‍ അസിരി എന്നിവര്‍ക്കെതിരെ മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ കുറ്റവിമുക്തരാക്കി. ജമാല്‍ ഖശോഗി കൊല്ലപ്പെട്ട സംഭവത്തില്‍ 11 പ്രതികള്‍ക്കെതിരെയാണ് […]

Damam, gulf, Jeddah, Riyad

അര്‍ബുദം പ്രതിരോധിക്കണം; ജീവിത ശൈലിയില്‍ മാറ്റം വേണം: ഡോ. വി പി ഗംഗാധരന്‍

റിയാദ്: പ്രവാസികളിലെ ജീവിത ശൈലിയാണ് ആരോഗ്യം വഷളാക്കുന്നതിന് പ്രധാന കാരണമെന്ന് കാന്‍സര്‍ രോഗ വിദഗ്ദന്‍ ഡോ വി പി ഗംഗാധരന്‍. കാന്‍സര്‍ ചികിത്സയെക്കാള്‍ പ്രതിരോധത്തിന് കൂടുതല്‍ ശ്രമങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുകയിലയുടെ ഉപയോഗവും മദ്യപാനവും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇവ പൂര്‍ണമായും ഒഴിവാക്കണം. പുകവലിക്കുന്നവരുടെ ശരീരത്തില്‍ കാന്‍സര്‍ കോശങ്ങള്‍ വേഗം പ്രത്യക്ഷപ്പെടാനുളള ഉത്തേജനം ഉണ്ടാകുമെന്നും ഡോ വി പി ഗംഗാധരന്‍

Damam, gulf, Jeddah, Riyad

ക്യാമ്പില്‍ ഒന്നിക്കുന്നതിനു മുന്‍പ് മതേതര സംഘടനകള്‍ ഒന്നിക്കുക: ഫ്രറ്റേണിറ്റി ഫോറം

റിയാദ്: രാജ്യത്തെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുന്ന ഭരണഘനാ വിരുദ്ധ നിയമങ്ങള്‍ക്കെതിരെ കക്ഷിരാഷ്ട്രീയം മറന്നു ഐക്യപ്പെടണമെന്ന് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം. എന്‍.ആര്‍.സി., സി.എ. എ ഇനി എന്ത് ? എന്ന പ്രമേയത്തില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റിയാദ്, കേരള ചാപ്റ്റര്‍ സംഘടിപ്പിച്ച പ്രതിഷേധ സെമിനാറില്‍ റിയാദിലെ വിവിധ രാഷ്ട്രീയ, മത, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു. സ്വേച്ഛാധിപത്യങ്ങളുടെ അക്രമങ്ങള്‍ക്കും കരിനിയമങ്ങള്‍ക്കും വഴങ്ങരുത്. ആജ്ഞാപങ്ങള്‍ കേട്ട് കിടപ്പാടങ്ങള്‍ വിട്ടോടിയവര്‍ ചരിത്രത്തിലെവിടെയും അതിജീവിച്ചിട്ടില്ല. പൊരുതിയവര്‍ക്ക് മാത്രമാണ് നിലനില്‍പുണ്ടായത്. സാധ്യമായ മാര്‍ഗങ്ങളിലൂടെ

Damam, gulf, Jeddah, Riyad

നവാസ് ഒപ്പീസ് റിയാദ് ടാക്കീസ് പ്രസിഡന്റ്

റിയാദ്: കലാ, കായിക, സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസിന് പുതിയ നേതൃത്വം. വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രസിഡന്റ് അരുണ്‍ പൂവാര്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അലി ആലുവ ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി മജു അഞ്ചല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജോയിന്റ് ട്രഷറര്‍ സനൂപ് രയരോത്ത് വരവ് ചിലവു കണക്കും അവതരിപ്പിച്ചു. തങ്കച്ചന്‍ വര്‍ഗീസ്, റഫീക്ക് തങ്ങള്‍, ജബ്ബാര്‍ പൂവാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി നവാസ് ഒപ്പീസ് കൊടുവള്ളി (പ്രസിഡന്റ്) മജുഅഞ്ചല്‍ (സെക്രട്ടറി), സാജിദ്

Damam, gulf, Jeddah, Riyad

പൗരത്വ ഭേദഗതി നിയമം : ദവാദ്മിയില്‍ കേളിയുടെ പ്രതിഷേധ സംഗമം

റിയാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയില്‍ നടക്കുന്ന പ്രതിഷേധ സമരത്തിന് ഐക്യദാര്‍ഢൃം പ്രകടിപ്പിച്ച് കേളി ദവാദ്മി ഏരിയ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ആയിഷ സെന്ററില്‍ നടന്ന സംഗമത്തില്‍ ഏരിയ പ്രസിഡന്റ് ഷാജി പ്ലാവിള അദ്ധ്യക്ഷത വഹിച്ചു. ഹംസ തവനൂര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറി റഷീദ് കരുനാഗപ്പള്ളി, ഐ.സി.എഫ്. ദവാദ്മി സെന്റര്‍ കമ്മിറ്റി സെക്രട്ടറി മൊയ്ദീന്‍, ഐ.സി.എഫ്. ദവാദ്മി സെന്റര്‍ കമ്മിറ്റി അംഗം നിസാര്‍ സഹദി എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി പ്രകാശന്‍ പയ്യന്നൂര്‍

Damam, gulf, Jeddah, Riyad

ഡോ: വി പി ഗംഗാധരന്‍ റിയാദില്‍; മൈത്രി അവാര്‍ഡ് സമര്‍പ്പണം ഇന്ന്

റിയാദ്: കാന്‍സര്‍ രോഗ ചികിത്സാവിദഗ്ദന്‍ ഡോ: വി പി ഗംഗാധരനെ കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. കരുനാഗപ്പളളി കൂട്ടായ്മ മൈത്രി ഭാരവാഹികളും ലുലു പ്രതിനിധികളും സന്നിഹിതരായിരുന്നു. മൈത്രിയുടെ പതിനഞ്ചാം വാര്‍ഷികാഘേിഷത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം റിയാദിലെത്തിയത്. ഡിസംബര്‍21ന് വൈകുന്നേരം 7ന് ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മൈത്രി കാരുണ്യ സ്പര്‍ശം പുരസ്‌കാരം അദ്ദേഹത്തിന് സമ്മാനിക്കും. ക്യാന്‍സര്‍ സത്യവും മിഥ്യയും എന്ന വിഷയം അവതരിപ്പിക്കും. ഡോ: വി പി ഗംഗാധരനുമായി സംവദിക്കുന്നതിനും അവസരം ഉണ്ട്. റിയാദിലെ

Damam, gulf, Jeddah, Riyad

മംഗളുരു മാധ്യമ വേട്ട: സൗദയില്‍ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധം

റിയാദ്: മംഗലുരുവില്‍ മലയാളി മാധ്യമ പ്രവര്‍ത്തകരെ ബന്ധികളാക്കിയ പൊലീസ് നടപടിയില്‍ റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം പ്രതിഷേധിച്ചു. മാധ്യമസ്വാതന്ത്രത്തിനു നേരെയുളള കടന്നുകയറ്റം ക്രൂരമായ ഭരണകൂട ഭീകരതയാണ്. ഇത് ജനാധിപത്യത്തിന് അപമാനമാണെന്നും യോഗം അഭിപ്രായപ്പെട്ടു. അടിയന്തിരാവസ്ഥയില്‍ പോലും രാജ്യം കാണാത്ത പൊലീസ് തേര്‍വാഴ്ചയാണ് മാധ്യമ പ്രവര്‍ത്തകര്‍ നേരിട്ടത്. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കളളക്കഥകളാണ് പൊലീസും കര്‍ണാടക ആഭ്യന്തര മന്ത്രിയും പ്രചരിപ്പിക്കുന്നത്. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. കുറ്റവാളികളെപോലെ മാധ്യമ പ്രവര്‍ത്തകരെ സമീപിച്ച പൊലീസ് നടപടിയില്‍ യോഗം പ്രതിഷേധിച്ചു. കാടത്തംകാട്ടിയ പൊലീസ് ഉദ്യോഗസ്ഥരെ

Damam, gulf, Jeddah, Riyad

നവോദയ ‘ദശോത്സവം’ ജനുവരിയില്‍ നടക്കുമെന്ന് സംഘാടകര്‍

റിയാദ്: ഡിസംബര്‍ 20 ന് നെസ്‌റ്റോ ഹൈപ്പര്‍ ഓഡിറ്റോറിയത്തില്‍ നടത്താന്‍ തീരുമാനിച്ച നവോദയ പത്താം വാര്‍ഷികം ‘ദശോത്സവം” മാറ്റിവെച്ചു. വിശിഷ്ടാതിഥികളില്‍ രണ്ടുപേര്‍ക്ക് വിസ ലഭിക്കാന്‍ താമസം നേരിട്ടതിനെ തുടര്‍ന്നാണ് തീരുമാനം. ജനുവരിയില്‍ നടക്കുന്ന പരിപാടിയുടെ തീയതി പിന്നീട് അറിയിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

Damam, gulf, Riyad

പൗരത്വ ബില്ലിനെതിരെ റിയാദില്‍ ബഹുജന സംഗമം ഡിസംബര്‍ 20ന്

റിയാദ്: പൗരത്വ ബില്ലിനെതിരെ റിയാദില്‍ ബഹുജന സംഗമം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 20ന് രാത്രി 7ന് എക്‌സിറ് 18ലെ നോഫാ ഓഡിറ്റോറിയത്തിലാണ് സംഗമം. ഇന്ത്യന്‍ ഭരണഘടനയെ നോക്കുകുത്തിയാക്കി മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കി ജനങ്ങളെ വിഭജിക്കുന്ന കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംഗമം. സമസ്ത ഇസ് ലാമിക് സെന്ററിന്റെ നേതൃത്വത്തില്‍ വിവിധ മുസ്ലിം സംഘടനാ നേതാക്കളുടെ യോഗത്തില്‍ രൂപികരിച്ച സിഎഎ/എന്‍ആര്‍സി വിരുദ്ധ ഏകോപന സമിതിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കെ.എം.സി.സി, റിയാദ് ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍, ഐ.സി.എഫ്, സൗദി ഇന്ത്യന്‍

Damam, gulf, Riyad

ഡോ. വി പി ഗംഗാധരന് മൈത്രി കാരുണ്യസ്പര്‍ശം അവാര്‍ഡ്

റിയാദ്: ആതുരസേവന രംഗത്തും ജീവകാരുണ്യരംഗത്തും മികച്ച സംഭാവനക്കുള്ള പ്രഥമ മൈത്രി കാരുണ്യസ്പര്‍ശം അവാര്‍ഡ് അര്‍ബുദരോഗ ചികിത്സാവിദഗ്ദ്ധന്‍ ഡോ. വി പി ഗംഗാധരന്. പ്രവാസി കൂട്ടായ്മ മൈത്രി കരുനാഗപ്പള്ളി പതിനഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഡിസംബര്‍ 21 ന് വൈകുന്നേരം 7ന് ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രൗഢമായ പരിപാടിയില്‍ അവാര്‍ഡ് സമ്മാനിക്കും. ഡോ വി പി ഗംഗാധരന്‍ ‘ക്യാന്‍സര്‍ സത്യവും മിഥ്യയും’ എന്ന വിഷയം അവതരിപ്പിക്കും. സംശയനിവാരണത്തിന് അവസരവും ഉണ്ട്. കേരളത്തില്‍ സ്‌റ്റെംസെല്‍ ട്രാന്‍സ്പ്ലാന്റ്റേഷന്‍

Damam, gulf, Jeddah, Riyad

ആരോപണങ്ങള്‍ അടിസ്ഥാന രഹിതം: ജോയിന്റ് ഇന്‍സിഡന്റ് അസസ്‌മെന്റ് ടീം

റിയാദ്: യമനില്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുളള സൈനിക നടപടികളില്‍ ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് ജോയിന്റ് ഇന്‍സിഡന്റ് അസസ്‌മെന്റ് ടീം അറിയിച്ചു. അന്താരാഷ്ട്ര ഏജന്‍സികളും മാധ്യമങ്ങളും ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ജോയിന്റ് ഇന്‍സിഡന്റ് അസസ്‌മെന്റ് ടീം വക്താവ് മന്‍സൂര്‍ അല്‍ മന്‍സൂര്‍ പറഞ്ഞു. റിയാദ് ആംഡ് ഫോഴ്‌സ് ഓഫീസേഴ്‌സ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2018 ഫെബ്രുവരി 12ന് യമന്‍ തലസ്ഥാനമായ സനഅയിലെ ബാനി അല്‍ ഹരിത്തില്‍ നടന്ന വ്യോമാക്രമണം. 2018 നവംബര്‍ 7ന് ഹജ്ജ ഗവര്‍ണറേറ്റിലെ

Damam, gulf, Jeddah, Riyad

പൗരത്വ ഭേദഗതിബില്‍; ആശങ്കയോടെ പ്രവാസികളും

നാദിര്‍ഷാ റഹിമാന്‍ റിയാദ്: പാര്‍ലിമെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്‍ പ്രവാസികളിലും ആശങ്ക ഉളവാക്കുന്നു. മാധ്യമ വിശകലനങ്ങളും സാമൂഹിക മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന പോസ്റ്റുകളും പ്രവാസികളിലും ആശയ കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. പൗരത്വം എങ്ങിനെ തെളിയിക്കാന്‍ കഴിയും എന്ന ആശങ്കയാണ് പ്രവാസികള്‍ പൊതുവെ പങ്കുവെക്കുന്നത്. ഹജ് വിസയിലും ഉംറ വിസയിലും സൗദിയില്‍ അനധികൃതമായി തൊഴില്‍ കണ്ടെത്തിയ നൂറുകണക്കിന് മലയാളികളുണ്ട്. നിയമ ലംഘകരായി വര്‍ഷങ്ങളോളം ഇത്തരക്കാര്‍ സൗദിയില്‍ ജോലി ചെയ്തിരുന്നു. ഇവരിലേറെയും പുതയ തൊഴില്‍ വിസയില്‍ വന്നത് തെറ്റായ മേല്‍ വിലാസത്തിലുളള

Damam, gulf, Jeddah, Riyad

‘പൗരത്വ ഭേദഗതി ബില്‍: ഇനി എന്ത്?’ സെമിനാര്‍ ഡിസംബര്‍ 19 ന് റിയാദില്‍

റിയാദ്: രാജ്യത്തെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ച് ഭരണഘടനയെ നോക്കു കുത്തിയാക്കുന്ന ഭരണകൂട ഭീകരതക്കെതിരെ സെമിനാര്‍ സംഘടിപ്പിക്കുന്നു. പൗരത്വ ഭേദഗതി ആക്ട്, എന്‍. ആര്‍. സി തുടങ്ങിയ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി “ഇനി എന്ത്?” എന്ന ശീര്‍ഷകത്തില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റിയാദ്, കേരള ചാപ്റ്ററാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 19 വ്യാഴം രാത്രി 8.30 ന് റിയാദ് ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിലാണ് പരിപാടി. സെമിനാറില്‍ തേജസ് ന്യൂസ് എഡിറ്റര്‍ പി. എ. എം. ഹാരീസ് മുഖ്യാത്ഥിതിയായിരിക്കും.

Damam, gulf, Jeddah, Riyad

ആരോഗ്യ ഇന്‍ഷുറന്‍സ്; ചികിത്സ നിഷേധിക്കുന്നത് നിയമ ലംഘനം

റിയാദ്: ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുളളവര്‍ക്ക് ചികിത്സ നിഷേധിക്കുന്നത് നിയമ ലംഘനമാണെന്ന് കൗണ്‍സില്‍ ഓഫ് കോ ഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ്. ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നു അനുമതി ലഭിക്കുന്നതുവരെ ചികിത്സ വൈകിപ്പിക്കാന്‍ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് അവകാശമില്ലെന്നും കൗണ്‍സില്‍ വ്യക്തമാക്കി. ഓ പിയില്‍ എത്തുന്ന രോഗികള്‍ക്ക് 500 റിയാലില്‍ കൂടുതലുളള ചികിത്സക്ക് മാത്രമേ ഇന്‍ഷുറന്‍സ് കമ്പനികളുടെ അനുമതി ആവശ്യമുളളൂ. എന്നാല്‍ അടിയന്തിര സാഹചര്യങ്ങളില്‍ അനുമതി ഇല്ലാതെ ചികിത്സ ലഭ്യമാക്കണമെന്നും ആരോഗ്യ ഇന്‍ഷുറന്‍സ് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. അടിയന്തിര ചികിത്സ സംബന്ധിച്ച് 24

Scroll to Top