ഫിറോസ് ചെമ്മലക്ക് യാത്രയയപ്പ്
റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മലപ്പുറം നിലമ്പൂര്‍ സ്വദേശി ഫിറോസ് ചെമ്മലക്ക് യവനിക കലാസാംസ്‌കാരിക വേദി യാത്രയയപ്പ് നല്‍കി. രണ്ടര പതിറ്റാണ്ടിലേറെ റിയാദിലെ സാമൂഹ്യ, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഫിറോസ് യവനിക ജനറല്‍ സെക്രട്ടറിയാണ്. യാത്രയയപ്പ് സംഗമം എന്‍.ആര്‍.കെ ഫോറം ചെയര്‍മാന്‍ അഷ്‌റഫ് വടക്കേവിള ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡന്റ് ഷാജി മഠത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗം സത്താര്‍ കായംകുളം ആമുഖ പ്രഭാഷണം നടത്തി. ജയന്‍ കൊടുങ്ങല്ലൂര്‍, നാസര്‍ കാരന്തൂര്‍ […]














