അല്‍ റയാനില്‍ ഗൈനക്കോളജിസ്റ്റ് ഡോ. ഷമിം സുല്‍ത്താന ചാര്‍ജ്ജെടുത്തു
റിയാദ്: ബത്ഹ അല്‍ റയാന്‍ പൊളിക്ലിനിക്കില്‍ ഗൈനക്കോളജി വിഭാഗത്തില്‍ ഡോ. ഷമിം സുല്‍ത്താന ചുമതലയേറ്റു. എം ബി ബി എസ് കഴിഞ്ഞ് ഒബ്‌സ്ട്രക്റ്റിക്‌സ് ആന്റ് ഗൈനക്കോളജിയില്‍ എംഡി ബിരുദം നേടിയ ഡോ. ഷമിം തമിഴ്‌നാട് സ്വദേശിനിയാണ്. മലയാളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ ഭാഷകളും ഹിന്ദിയും കൈകാര്യം ചെയ്യുന്നതിനാല്‍ പ്രവാസി ഇന്ത്യക്കാരുടെ ഇടയില്‍ സുപരിചിതയാണ് ഡോ. ഷമിം. ഗര്‍ഭകാല പരിചരണത്തിലും പ്രസവ ചികിത്സയിലും ഇന്ത്യയിലും സൗദിയിലും ദീര്‍ഘകാല സേവന പരിചയമുണ്ട്. സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുളള അല്‍ ബാഹ ബെല്‍ജുറൈശി […]














