മലയാളി അധ്യാപിക റിയാദില്‍ നിര്യാതയായി
റിയാദ്: കണ്ണൂര്‍ പളളൂര്‍ (മെഹാസ്) സ്വദേശിനിയും എരിത്രിയന്‍ എംബസി സ്‌കൂള്‍ അധ്യാപികയുമായ സഫരിയ (40) റിയാദില്‍ നിര്യാതയായി. അറബ് നാഷംല്‍ ബാങ്ക് ഉദ്യോഗസ്ഥനായ പെരിങ്ങാടിയിലെ കച്ചേരി വളപ്പില്‍ ജമാലിന്റെ ഭാര്യയാണ്. കലാവസ്ഥ മാറിയതോടെ ഒരാഴ്ചയായി അലര്‍ജിയും ശ്വാസ തടസ്സവും നേരിട്ടിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഇന്നു രാവിലെ ടോയ്‌ലറ്റില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ച് അടിയന്തിര ചികിത്സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല. ബോംബെ ഹോട്ടല്‍ പാര്‍ട്ട്ണറായ പള്ളൂരിലെ വാഴയില്‍ മൊയ്തു – ഹാജറ ദമ്പതികളുടെ മകളാണ്. വിദ്യാര്‍ഥികളായ സിദ്‌റ, സഅദ്, ഇസ്സ മറിയം […]














