കേളി ബദിയ ഏരിയ സമ്മേളനം സപ്തം. 26ന്
റിയാദ്: കേളി കലാസാംസ്‌കാരിക വേദി ബദിയ ഏരിയ ഏഴാമത് സമ്മേളനം സപ്തംപര്‍ 26ന് നടക്കും. കേളി പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന സമ്മേളനത്തിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. ഏരിയയിലെ ആറ് യൂണിറ്റുകളുടെയും സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ഏരിയാ സമ്മേളനത്തിന് വേദി ഒരുക്കുന്നത്. സംഘാടക സമിതി രൂപീകരണ യോഗത്തില്‍ കേളി ഏരിയ പ്രസിഡന്റ് അലി കെ വി അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ജോസഫ് ഷാജി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കിഷോര്‍ ഇ നിസ്സാം സംഘാടകസമിതി പാനല്‍ […]












