‘കേളി ക്വിസ്റ്റ്’ മലാസ് ടീം ജേതാക്കള്‍
റിയാദ്: ‘കേളി ക്വിസ്റ്റ് 2025’ പ്രശ്‌നോത്തരി മത്സരം സംഘടിപ്പിച്ചു. കേളി കലാ സംസ്‌കാരിക വേദി ബത്ഹ ഏരിയ പത്താമത് സമ്മേളനത്തോടനുബന്ധിച്ചാണ് ഇന്റര്‍ കേളി പ്രശ്‌നോത്തരി മത്സരം സംഘടിപ്പിച്ചത്. ബത്ഹ ലൂഹ ഹാളില്‍ നടന്ന മത്സരത്തിന്റെ ഉദ്ഘാടനം കേളി കേന്ദ്ര കമ്മറ്റി അംഗവും കേന്ദ്ര സാംസ്‌കാരിക കമ്മറ്റി കണ്‍വീനറുമായ ഷാജി റസാഖ് നിര്‍വ്വഹിച്ചു. ഏരിയ പ്രസിഡന്റ് ഷഫീഖ് അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ഫക്രുദ്ദീന്‍ സ്വാഗതം പറഞ്ഞു. കേളി മുഖ്യ രക്ഷാധികാരി സമിതി അംഗം പ്രഭാകരന്‍ […]














