ചികിത്സക്കിടെ തിരുവനന്തപുരം സ്വദേശി റിയാദില്‍ മരിച്ചു
റിയാദ്: തിരുവനന്തപുരം സ്വദേശി ശുമൈസി കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സക്കിടെ മരിച്ചു. അണ്ടൂര്‍ക്കോണം പുതുവല്‍ പുത്തന്‍വീട്ടില്‍ ഷിബു (48) ആണ് മരിച്ചത്. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് പത്ത് ദിവസമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. പരേതനായ അബ്ദുല്‍ മജീദിന്റെയും ലത്തീഫ നാഹൂറുമ്മയുടെയും മകനാണ. ഭാര്യ സമീറ, മക്കള്‍ ഫാത്തിമ ഫസീല, ജാമാതാവ് ഷാജിര്‍. ഷാജി, ഷീബ എന്നിവര്‍ സഹോദരങ്ങളാണ്. റിയാദ് ബത്ഹയിലെ ബഖാലയില്‍ ജീവനക്കാരനായിരുന്നു. മൃതദേഹം റിയാദില്‍ ഖബറടക്കും. നിയമ നടപടികള്‍ ഐ സി എഫ് വെല്‍ഫെയര്‍ […]














