കേരളം കൈവരിച്ച നേട്ടം തകര്‍ക്കരുത്; പ്രതിപക്ഷത്തിന്റേത് ആഭാസ സമരം: കേളി സമ്മേളനം
റിയാദ്: അടിസ്ഥാന സൗകര്യ വികസനത്തില്‍ കൈവരിച്ച നേട്ടം തകര്‍ക്കുന്ന ആഭാസ സമരങ്ങളാണ് കേരളത്തില്‍ പ്രതിപക്ഷം നടത്തുന്നതെന്നു കേളി സനയ്യ അര്‍ബെന്‍ ഏരിയാ സമ്മേളനം. പൊതു ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലയില്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷം കേരളം നേടിയെടുത്ത സമാനതകളില്ലാത്ത നേട്ടങ്ങള്‍ തകര്‍ക്കരുതെന്നു പ്രമേയം ആവശ്യപ്പെട്ടു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ കേരളത്തിന്റെ നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടി കുത്തകകള്‍ക്ക് യഥേഷ്ടം കടന്നു വരാനുള്ള അവസരമൊരുക്കാനുള്ള തീവ്ര ശ്രമത്തിലാണ് കേരളത്തിലെ പ്രതിപക്ഷം. 9 വര്‍ഷത്തിനിടെ ആരോഗ്യ മേഖലയില്‍ മാത്രം പൊതു മേഖലയെ […]













