നഷ്ടപ്പെമായത് ആദര്‍ശ ധീരനായ നേതാവ്: കെഎംസിസി
റിയാദ്: വി എസിന്റെ വിടവാങ്ങലിലൂടെ ആദര്‍ശ ധീരനായ രാഷ്ട്രീയ നേതാവിനെയാണ് കേരളത്തിന് നഷ്ടമാകുന്നതെന്ന് സൗദി കെഎംസിസി. വിശ്വസിച്ച രാഷ്ട്രീയത്തില്‍ ആത്മാര്‍ത്ഥമായി നിലകൊണ്ട അദ്ദേഹം പാര്‍ട്ടിക്കുള്ളിലും നീതിക്കൊപ്പം പോരാടി. കറ കളഞ്ഞ കമ്മ്യൂണിസ്റ്റുകാരനായി മൂല്യച്യുതികള്‍ക്കെതിരെ പടപൊരുതിയപ്പോള്‍ എതിര്‍പ്പുകളേറെ നേരിടേണ്ടി വന്നെങ്കിലും വിപ്ലവ വീഥിയില്‍ ആര്‍ജ്ജവത്തോടെ നിലകൊണ്ടു. തീപാറുന്ന വാക്കുകള്‍ക്ക് മുമ്പില്‍ ഒരു ജനതയെ കൂടെ നിര്‍ത്തിയ അദ്ദേഹം പ്രവര്‍ത്തനത്തിലും സംസാരത്തിലും വേറിട്ട ശൈലി കൊണ്ട് ശ്രദ്ധേയനായി. ശക്തമായ നിലപാടുകളിലൂടെ കേരള രാഷ്ട്രീയത്തില്‍ വേറിട്ട് നിന്നപ്പോള്‍ തന്നെ തനിക്കൊപ്പം നിന്നവരെ […]













