പൈതൃകം നിറഞ്ഞാടി; കൊട്ടിക്കയറി മേളപ്പെരുക്കം
റിയാദ്: കേരളത്തിന്റെ പൈതൃകവും തനതു കലകളും അണിനിരന്ന സാംസ്‌കാരിക ഘോഷയാത്ര വേറിട്ട അനുഭവമായി. ആന, മുത്തുക്കുട, കഥകളി, ചുണ്ടന്‍വളളം, കോല്‍കളി, ചെണ്ടമേളം എന്നിവ ഘോഷയാത്രയില്‍ അണിനിരന്നതോടെ റിയാദ് ഷിഫ ദുറത്ത് അല്‍ മലാബ് സ്‌റ്റേഡിയത്തില്‍ മേളപ്പെരുക്കം കൊട്ടക്കയറി. കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി സൂപ്പര്‍ കപ്പ്-2025 ഉദ്ഘാടന വേദിയാണ് സാംസ്‌കാരികോത്സവമായി മാറിയത്. കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സിപി മുസ്തഫ, ജന സെക്രട്ടറി ഷുഹൈബ് പനങ്ങാങ്കര, ദേശീയ ജന. സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട്, ദേശീയ വൈസ് പ്രസിഡന്റ് […]














