Sauditimesonline

HORMUZ
ഹോര്‍മുസ് ഉപരോധിക്കാന്‍ ട്രംപ്; പടയൊരുക്കവുമായി യുഎസ് നേവി
Damam, gulf, Jeddah, Riyad

ജനാധിപത്യ സംരക്ഷണം ന്യൂനപക്ഷങ്ങളുടെ മാത്രം ചുമതലയല്ല

റിയാദ്: ഇന്ത്യന്‍ ജനാധിപത്യ സംരക്ഷണം ന്യൂനപക്ഷങ്ങളുടെ മാത്രം ചുമതലയാണെന്ന തെറ്റായ സന്ദേശം കൈമാറ്റം ചെയ്യപെടുന്നുണ്ടെന്നു ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്). ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങളെ പ്രതിരോധിക്കേണ്ടത് ഇന്ത്യന്‍ പൗരന്റെ കടമയാണെന്നും ഐസിഎഫ് റിയാദ് ഘടകം സംഘടിപ്പിച്ച റിപ്പബ്ലിക് ദിന സൗഹാര്‍ദ്ദ സംഗമം അഭിപ്രായപ്പെട്ടു. തൊട്ടുകൂടായ്മ നിയമം മൂലം നിരോധിക്കപ്പെടേണ്ടി വന്ന ദൗര്‍ഭാഗ്യകരമായ ചരിത്രമാണ് നമ്മുടേത്. ഭൂരിപക്ഷ സര്‍ക്കാരിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ചു ഭേദഗതി വരുത്തി ഇത്തരം നിയമങ്ങള്‍ തിരികെ കൊണ്ടുവരാന്‍ സാധിക്കുമെന്നും അങ്ങനെ സംഭവിച്ചാല്‍ ദളിതര്‍ അടക്കമുള്ളവരുടെ ഭാവി ഇരുളടഞ്ഞതായിരിക്കുമെന്ന […]

Damam, gulf, Jeddah, Riyad

റിപ്പബ്‌ളിക് ദിനം ആഘോഷിച്ച് റിയാദ് ടാക്കീസ്

റിയാദ്: കലാ സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസ് വിപുലമായ പരിപാടികളോടെ ഇന്ത്യയുടെ 75-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. എക്‌സിറ്റ് 18ലെ വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ഷഫീഖ് പാറയില്‍ ദേശിയ പതാക ഉയര്‍ത്തി. സാംസ്‌കാരിക പരിപാടിയില്‍ കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും ആഹ്‌ളാദം പങ്കുവെച്ചു. പ്രസിഡണ്ട് ഷഫീഖ് പാറയില്‍ അധ്യക്ഷത വഹിച്ചു. ശിഹാബ് കൊട്ടുകാട് റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. കോഡിനേറ്റര്‍ ഷൈജു പച്ചയുടെ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ഉപദേശകസമിതി അംഗം ഡൊമിനിക് സാവിയോ,

Damam, gulf, Jeddah, Riyad

സിഎച്ച് മെമ്മോറിയല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് സമാപനം

റിയാദ് കെ.എം.സി.സി കുന്ദമംഗലം മണ്ഡലം കമ്മിറ്റി സി.എച്ച് മുഹമ്മദ് കോയ സ്മാരക ദ്വിദിന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് പ്രൗഢ സമാപനം. റിയാദ്, ജിദ്ദ, ദമ്മാം, ജുബൈല്‍, അല്‍ ഹസ്സ, ഖസീം തുടങ്ങി സൗദിയിലെ വിവിധ പ്രവിശ്യകളില്‍ നിന്നായി ഇന്ത്യ, ഫിലിപ്പിന്‍സ്, ശ്രീലങ്ക, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുളളവര്‍ മല്‍സരത്തില്‍ മാറ്റുരച്ചു. പ്രീമിയര്‍ പുരുഷന്‍മാരുടെ ഡബിസ് ഫൈനലില്‍ ബെന്‍സണ്‍ കെ. ആന്റണിയും, നവനീത് രമേഷും, പുരുഷന്‍മാരുടെ ചാമ്പ്യന്‍ഷിപ്പ് ഡബിള്‍സ് ഫൈനലില്‍ ആമിര്‍ ആസിം, ഫിദാന്‍ സാജിദും, സ്ത്രീകളുടെ ഡബിള്‍സ് ഫൈനലില്‍

Damam, gulf, Jeddah, Riyad

മലയാളി യുവാവിന്റെ മയ്യിത്ത് ഉനൈസയില്‍ ഖബറടക്കി

റിയാദ്: മലയാളി യുവാവ് ഹൃദയാഘാതം മൂലം സൗദിയിലെ ഖസീം ഉനൈസയില്‍ മരിച്ചു. ഉനൈസ കിങ് സഊദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം കല്ലറ കാട്ടുംപുറം ഊറാന്‍കുഴി നവാസ് മന്‍സിലില്‍ നസീമിന്റെ മകന്‍ സമീര്‍ (31) ആണ് മരിച്ചത്. ഇന്ന് ജുമുഅ നമസ്‌കാരാനന്തരം മയ്യിത്ത് ഉനൈസയില്‍ ഖബറടക്കി അവിവാഹിതനാണ്. മാതാവ്: റഷീദ ബീവി. സഹോദരങ്ങള്‍: നൗഷാദ്, നവാസ് (ഇരുവരും റിയാദ്). .ഉനൈസ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് ഖബറടക്കിയത്.  

Damam, gulf, Jeddah, Riyad

ഡബ്‌ളിയു എം സി കായിക മേള; സ്‌പോട്ട്‌സ് ഡേ ഫ്‌ലാഗ് കൈമാറി

ദമാം: വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് റീജിയണ്‍ കായിക മേളയുടെ ഭാഗമായി സ്‌പോട്ട്‌സ് ഡേ ഫ്‌ലാഗ് കൈമാറി. മുഖ്യ രക്ഷാധികാരി മൂസ കോയയില്‍ നിന്നു അല്‍ഖോബാര്‍ പ്രൊവിന്‍സിന് വേണ്ടി പ്രസിഡന്റ് ഷമീം കാട്ടാക്കട, ജനറല്‍ സെക്രട്ടറി ആസിഫ് താനൂര്‍, ട്രഷറര്‍ അജീം ജലാലുദീന്‍, മിഡില്‍ ഈസ്റ്റ് റീജിണല്‍ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍മാരായ താജു അയ്യാരില്‍, ഷംല നജീബ് എന്നിവര്‍ ഏറ്റു വാങ്ങി. ദമ്മാം റെഡ് പോട്ട് റസ്റ്റാറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഭാരവാഹികളായ അഷറഫ് ആലുവ, അഭിഷേക്

Damam, gulf, Jeddah, Riyad

ആവേശം വിതറി ബാഡ്മിന്റണ്‍ മത്സരം; സമാപനം ഇന്ന്

റിയാദ്: കെ.എം.സി.സി കുന്ദമംഗലം മണ്ഡലം കമ്മിറ്റി ‘ഗ്രീന്‍ സുലൈമാനി സീസണ്‍-2’വിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സി.എച്ച് മുഹമ്മ ദ് കോയ സ്മാരക ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ഉജ്ജ്വല തുടക്കം. എക്‌സിറ്റ് 18ലെ ഗ്രീന്‍ ക്ലബ്ബില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ ആദ്യദിനം ജൂനിയര്‍ വിഭാഗങ്ങളിലെ മത്സരങ്ങള്‍ അരങ്ങേറി. വിവിധ രാജ്യക്കാരും സ്‌കൂള്‍, ക്ലബ് താരങ്ങളുമാണ് മാറ്റുരച്ചത്. പുലര്‍ച്ച വരെ നീണ്ട മത്സരം വീക്ഷിക്കാന്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിനാളുകളാണ് ഗ്രീന്‍ ക്‌ളബിലെത്തിയത്. വിവിധ കാറ്റഗറികളിലായി അഞ്ഞൂറിലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഇന്ത്യ,

Damam, gulf, Jeddah, Riyad

സൗദിയില്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷം

റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസി വിപുലമായ പരിപാടികളോടെ 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ പതാക ഉയര്‍ത്തി. രാഷ്ട്രപതിയുടെ സന്ദേശം അംബാസഡര്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വര്‍ഷത്തില്‍ ആഘോഷിക്കുന്ന റിപ്പബ്ലിക് ദിനത്തിന് പ്രത്യേക പ്രാധാന്യവും രാജ്യം കൈവരിച്ച നേട്ടങ്ങളും അംബാസഡര്‍ എടുത്തുപറഞ്ഞു. രാഷ്ട്ര പിതാവ് മഹാത്മജിയെ സ്മരിച്ച് പുഷ്പങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍, ഇന്ത്യന്‍ പബ്‌ളിക് സ്‌കൂള്‍, വൈദേഹി നൃത്തവിദ്യാലയം എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍

Damam, gulf, Jeddah, Riyad

സൗദിയില്‍ തിങ്കളാഴ്ച വരെ പൊടിക്കാറ്റിനും മഴക്കും സാധ്യത

റിയാദ് : സൗദി അറേബ്യയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഇന്ന് (ബുധൻ) മുതൽ തിങ്കളാഴ്ച വരെ  കാലാവസ്ഥാ വ്യതിയാനങ്ങൾ പ്രവചിച്ച്  മുന്നറിയിപ്പ് നൽകി. വടക്കന്‍ അതിര്‍ത്തി നഗരങ്ങളില്‍ താപനില പൂജ്യം ഡിഗ്രിയിലേക്കു താഴ്‌ന്നേക്കും തബൂക്ക് പ്രവിശ്യയുടെ മലമ്പ്രദേശങ്ങളില്‍ മഞ്ഞു വീഴ്ചയുണ്ടാകും. മക്ക പ്രവിശ്യയില്‍ പൊടിക്കാറ്റും മഴയുമുണ്ടാകാന്‍ സാധ്യതയുണ്ട്. തായിഫ്, അല്‍ ബാഹ, അദം തുടങ്ങിയ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും വടക്കന്‍ നഗരങ്ങളിലും പൊടിക്കാറ്റുണ്ടായേക്കും. മഴവെള്ളക്കെട്ടുകളിലും മലവെള്ളപ്പാച്ചിലുണ്ടാകുന്ന സ്ഥലങ്ങളിലും ഉല്ലാസത്തിനും സാഹസത്തിനും മുതിരരുതെന്നും സൗദി സിവില്‍ ഡിഫന്‍സ്

Damam, gulf, Jeddah, Riyad

നയതന്ത്രജ്ഞർക്ക് കുടിക്കാം; റിയാദിൽ മദ്യശാല

റിയാദ്: സൗദി അറേബ്യയിൽ മദ്യ ശാല തുറക്കാൻ അനുമതി. റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടേറിലാണ് മദ്യ വിതരണ കേന്ദ്രമെന്നു അധികൃതർ അറിയിച്ചു. അമുസ്ലിം നയതന്ത്ര ഉദ്യോഗസ്ഥർക്ക് മാത്രമാവും മദ്യ വിതരണമെന്ന് അധികൃതർ അറിയിച്ചതായി ന്യൂസ്‌ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട് ചെയ്തു. 1952 ലാണ് ആധുനിക സൗദി അറേബ്യയിൽ മദ്യം നിരോധിച്ചത്. അന്നു മുതൽ മദ്യത്തിനെതിരെ കർശന നടപടികൾ രാജ്യം സ്വീകരിച്ചിരുന്നു. റിയാദിലെ നയതന്ത്ര ക്വാർട്ടറിലെ അമുസ്ലീം നയതന്ത്രജ്ഞർക്ക് മാത്രം മദ്യം ലഭിക്കുന്ന രീതിയിലാണ് മദ്യ വിൽപ്പന ക്രമീകരിച്ചിരിക്കുന്നത്. അടുത്ത

Damam, gulf, Jeddah, Riyad

‘കോഴിക്കോടന്‍സ്’ റാഫി കൊയിലാണ്ടി നയിക്കും

റിയാദ്: കോഴിക്കോട്ടുകാരുടെ കൂട്ടായ്മ ‘കോഴിക്കോടന്‍സ്’ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചീഫ് ഓര്‍ഗനൈസര്‍ റാഫി കൊയിലാണ്ടി, അഡ്മിന്‍ ലീഡ് ഷാജു കെ.സി, ഫിനാന്‍സ് ലീഡ് ഫൈസല്‍ പൂനൂര്‍ എന്നിവരാണ് മുഖ്യ ഭാരവാഹികള്‍. മലസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ കോഴിക്കോടന്‍സ് ഫൗണ്ടര്‍ മെമ്പര്‍ അക്ബര്‍ വേങ്ങാട്ട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മിര്‍ഷാദ് ബക്കര്‍ അധ്യക്ഷത വഹിച്ചു. ഫാസില്‍ വേങ്ങാട്ട് (ഫാമിലി), റിജോഷ് കടലുണ്ടി (പ്രോഗ്രാം), റംഷിദ്. പി.കെ (ചില്‍ഡ്രന്‍ & എജ്യുഫണ്‍), അബ്ദുസ്സലാം ഒറ്റക്കണ്ടത്തില്‍ (ബിസിനസ്), റാഷിദ് ദയ

Damam, gulf, Jeddah, Riyad

ഉനൈസയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും

ഉനൈസ: സൗദിയിലെ ഉനൈസയില്‍ ഹൃദയാഘാതം മൂലം മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. ഡിസംബര്‍ 16ന് താമസ സ്ഥലത്ത് മരിച്ച കോഴിക്കോട് പുന്നശ്ശേരി കാക്കൂര്‍ ചെന്നിലേരി വിജയന്‍ നായരുടെ മകന്‍ രജുന്‍(36)ന്റെ മൃതദേഹം ജനുവരി 24ന് റിയാദില്‍ നിന്ന് കോഴിക്കോട് എത്തിക്കും. 25ന് രാവിലെ കോഴിക്കോട് എത്തിക്കുന്ന മൃതദേഹം വീട്ടില്‍ സംസ്‌കരിക്കും. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കെഎംസിസി ഉനൈസ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളാണ് നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയത്.  

Damam, gulf, Jeddah, Riyad

മക്ക, മദീന ഹറമുകളുടെ മുറ്റങ്ങളിൽ കിടക്കുന്നത് ഒഴിവാക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം

റിയാദ്: മക്ക, മദീന ഹറമുകളുടെ മുറ്റങ്ങളിൽ കിടക്കുന്നത് ഒഴിവാക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം തീർഥാടകരോട് ആവശ്യപ്പെട്ടു. സുരക്ഷ ഉറപ്പാക്കുന്നതിനും ക്രമം നിലനിർത്തുന്നതിനും സന്ദർശകർക്ക് ആശ്വാസം നൽകുന്നതിനും വേണ്ടിയാണിത്. ഹറം മുറ്റങ്ങളിൽ കിടക്കുകയും ഉറങ്ങുകയും ചെയ്യുന്നത് ആളുകൾ കുട്ടിമുട്ടി അപകടസാധ്യതയിലേക്ക് നയിക്കും. തിരക്കിനും കാരണമാകും. പ്രത്യേകിച്ച് ഉന്തുവണ്ടികൾക്കായുള്ള പാതകൾ, നടപ്പാതകൾ, അടിയന്തിര സേവനത്തിനായുള്ള നടപ്പാതകൾ എന്നീ മൂന്ന് സ്ഥലങ്ങളിൽ കിടത്തവും ഇരുത്തവരും പൂർണമായും ഒഴിവാക്കണമെന്നും ഹജ്ജ് ഉംറ മന്ത്രാലയം സൂചിപ്പിച്ചു.  

Damam, gulf, Jeddah, Riyad

ഇരുചക്രവാഹനങ്ങളിലെ ഡെലിവറി ജോലി ഇനി സ്വദേശികള്‍ക്ക് മാത്രമാക്കും

റിയാദ്: സൗദി അറേബ്യയിൽ ഇരുചക്ര വാഹനങ്ങളിലെ ഡെലിവറി ജോലി ഇനി സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തും. 14 മാസം കൊണ്ട് ഘട്ടം ഘട്ടമായാണ് നിയമം നടപ്പിലാക്കുക. ജനറല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് നിയന്ത്രണം പുറപ്പെടുവിച്ചത്. മോട്ടോര്‍ സൈക്കിളുകള്‍ ഉപയോഗിച്ച് ഡെലിവറി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ യൂണിഫോം ധരിക്കണം. വിദേശികള്‍ നിര്‍ബന്ധമായും യൂണിഫോം ധരിക്കണം. എന്നാല്‍ സ്വദേശികള്‍ യൂണിഫോം ധരിക്കേണ്ടതില്ല. മുനിസിപ്പല്‍, റൂറല്‍ അഫയേഴ്സ് ആന്‍ഡ് ഹൗസിങ് മന്ത്രാലയവുമായി ഏകോപിപ്പിച്ച് ലൈറ്റ് ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളില്‍ പരസ്യം അനുവദിക്കാനും തീരുമാനമായി. ജനറൽ ട്രാൻസ്‌പോർട്ട്

Damam, gulf, Jeddah, Riyad

സൗദി അറേബ്യയിലെ എൻജിനീയറിങ് ജോലികളിൽ ജൂലൈ മുതൽ 25% സ്വദേശിവത്കരണം

റിയാദ്: സൗദിയിൽ എൻജിനീയറിങ് ജോലികളിൽ 25 ശതമാനം സ്വദേശിവത്കരിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.മുനിസിപ്പൽ ഗ്രാമകാര്യ ഭവന മന്ത്രാലയവുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുക. ഈ വർഷം ജൂലൈ 21 മുതൽ അഞ്ച് എൻജിനീയർമാരുള്ള സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇത് ബാധകമാകും. പൗരന്മാരായ സ്ത്രീപുരുഷന്മാർക്ക് കൂടുതൽ പ്രോത്സാഹനാജനകവും ഉൽപ്പാദനക്ഷമവുമായ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യാൻ ലക്ഷ്യമിട്ട് രണ്ട് മന്ത്രാലയങ്ങളും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. സിവിൽ എൻജിനീയർ, ഇൻറിരിയർ ഡിസൈൻ എൻജിനീയർ, സിറ്റി പ്ലാനിങ് എൻജിനീയർ, ആർക്കിടെക്റ്റ്, മെക്കാനിക്കൽ എൻജിനീയർ,

Scroll to Top