സൗദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 62 ആയി
റിയാദ്: സൗദിയില്‍ 17 പേര്‍ക്കു കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 62 ആയി ഉയര്‍ന്നു. നേരത്തെ വൈറസ് സ്ഥിരീകരിച്ച ഒരാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ സൗദി പൗരനും പോര്‍ച്ചുഗലില്‍ നിന്ന് തുര്‍ക്കി വഴി രാജ്യത്തേക്ക് മടങ്ങിയ ഒരാളിനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരുവരേയും റിയാദില്‍ ഐസൊഷേന്‍ മുറികളിലേക്കു മാറ്റിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇറാനില്‍ നിന്ന് ഒമാന്‍ വഴി എത്തിയ സൗദി പൗരന്‍ അല്‍ അഹ്‌സയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ആറ് ദിവസം തുര്‍ക്കിയിലും […]














