Sauditimesonline

HORMUZ
ഹോര്‍മുസ് ഉപരോധിക്കാന്‍ ട്രംപ്; പടയൊരുക്കവുമായി യുഎസ് നേവി
Damam, gulf, Jeddah, Riyad

എയര്‍ അറേബ്യ സര്‍വീസ് നിര്‍ത്തി; കൊച്ചി, കോഴിക്കോട് യാത്രക്കാര്‍ക്ക് തിരിച്ചടി

റിയാദ്: ഷാര്‍ജ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എയര്‍ അറേബ്യ സൗദിയിലേക്കുളള മുഴുവന്‍ സര്‍വീസുകളും മാര്‍ച്ച് 9 മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തിലാണ് സര്‍വീസ് നിര്‍ത്തിയത്. റിയാദ്, അബഹ, ജിസാന്‍, അല്‍ ഖസിം, ജിദ്ദ, തായിഫ്, യാമ്പു, മദീന, ദമാം, അല്‍ ഹസ, അല്‍ ജൗഫ് എന്നിവിടങ്ങളിലേക്കാണ് എയര്‍ അറേബ്യക്ക് സൗദിയില്‍ സര്‍വീസുളളത്. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നു ഷാര്‍ജ വഴി സൗദിയിലെ വിവിധ എയര്‍പോര്‍ട്ടുകളിലേക്കു ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് ഇതു തിരിച്ചടിയാകും. അതിനിടെ, കൊവിഡ് 19 വൈറസ് […]

Damam, gulf, Jeddah, Riyad

കോവിഡ് 19 ; റിയാദില്‍ മലപ്പുറം സ്വദേശി നിരീക്ഷണത്തില്‍.

നൗഫല്‍ പാലക്കാടന്‍ റിയാദ്: വിനോദ യാത്ര കഴിഞ്ഞു റിയാദില്‍ തിരിച്ചെത്തിയ മലപ്പുറം സ്വദേശി നിരീക്ഷണത്തില്‍. ഒരാഴ്ചയായി ഇദ്ദേഹം സൗദി ആരോഗ്യമന്ത്രാലയത്തിന്റെ പ്രതേക നിരീക്ഷണ കേന്ദ്രത്തിലാണ്. യാത്ര കഴിഞ്ഞെത്തിയ ഇദ്ദേഹത്തെ ആരോഗ്യമന്ത്രാലയം വിളിച്ചു വരുത്തി നിരീക്ഷണ കേന്ദ്രത്തിലേക്ക് അയക്കുകയായിരുന്നു. രോഗമോ രോഗ ലക്ഷണമോ ഇല്ലെങ്കിലും പതിനാല് ദിവസത്തെ നിരീക്ഷണം ആവശ്യമാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ അറിയിച്ചതായി ഇദ്ദേഹം പറഞ്ഞു. സാമ്പിള്‍ പരിശോധനയില്‍ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് നിരീക്ഷണ കേന്ദ്രത്തില്‍ താമസിപ്പിച്ചിട്ടുളളത്. അടുത്ത ദിവസം

Damam, gulf, Jeddah, Riyad

ഒന്‍പത് രാജ്യങ്ങളിലേക്കു കൂടി സന്ദര്‍ശന വിലക്ക്; യാത്രാ നിരോധനം ഏര്‍പ്പെടുത്തുന്ന രാജ്യങ്ങളുടെ എണ്ണം പത്തായി

റിയാദ്: സൗദി അറേബ്യയില്‍ നിന്നു ഒന്‍പത് രാജ്യങ്ങളിലേക്കുളള യാത്രക്ക് നിരോധനം ഏര്‍പ്പെടുത്തി. സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിരോധനം ബാധകമാണ്. യുഎഇ, കുവൈറ്റ്, ബഹ്‌റൈന്‍, ലെബനന്‍, സിറിയ, ഈജിപ്ത്, ഇറാഖ്, ദക്ഷിണ കൊറിയ, ഇറ്റലി എന്നിവിടങ്ങളിലേക്കാണ് യാത്രാ നിരോധനമെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലേക്കുളള യാത്ര കഴിഞ്ഞ മാസം നിര്‍ത്തിവെച്ചിരുന്നു. ഇതോടെ കൊവിഡ് റൈസിന്റെ പശ്ചാത്തലത്തില്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തുന്ന രാജ്യങ്ങളുടെ എണ്ണം പത്തായി ഉയര്‍ന്നു. കൊവിഡ് വൈറസ് പടരുന്നത് തടയുന്നതിനുളള മുന്‍കരുതല്‍

Damam, gulf, Jeddah, Riyad

മാധ്യമങ്ങള്‍ക്കെതിരായ നീക്കം ഭീരുത്വം: സംസ്‌കൃതി പ്രത്യാക്ഷേപ സദസ്സ്

റിയാദ്: ഏഷ്യാനെറ്റ്, മീഡിയ വണ്‍ എന്നീ മാധ്യമങ്ങളെ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയ നടപടി ഭീരുത്വമാണെന്ന് റിയാദ് മലപ്പുറം ജില്ല കെ എം സി സി സംസ്‌കൃതി സംഘടിപ്പിച്ച പ്രത്യാക്ഷേപ സദസ്സ് അഭിപ്രായപ്പെട്ടു. ബത്ഹ ന്യൂ സഫാമക്ക പോളിക്ലിനിക്ക് ഓഡിറ്റോറിയത്തില്‍ നടന്ന സദസ്സ് സൗദി കെ എം സി സി സുരക്ഷാ സമിതി ചെയര്‍മാന്‍ അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു. സംസ്‌കൃതി ചെയര്‍മാന്‍ അഷ്‌റഫ് കല്‍പകഞ്ചേരി അധ്യക്ഷത വഹിച്ചു. ഭരണഘടനാപരമായ പൗരന്റെ അറിയാനുള്ള

Damam, gulf, Jeddah, Riyad

ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ക്കും അവധി; സി ബി എസ് ഇ പരീക്ഷ ആശങ്കയില്‍

റിയാദ്: സൗദി വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ച അവധി ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ക്കും ബാധകം. സി ബി എസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് എക്‌സാമിനേഷന്‍ നടക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്ക അറിയിച്ച് സ്‌കൂള്‍ അധികൃതരെ സമീപിക്കുന്നുണ്ട്. പരീക്ഷ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, മറ്റുക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവെച്ചതായി വിവിധ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

Damam, gulf, Jeddah, Riyad

സൗദിയില്‍ 11 കൊവിഡ് ബാധിതര്‍; ഇറാന്‍ സന്ദര്‍ശിച്ചവര്‍ 128

റിയാദ്: സൗദി അറേബ്യയില്‍ നാലു സ്വദേശികള്‍ക്കു കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കൊറോണ ബാധിതരുടെ എണ്ണം 11 ആയി. നേരത്തെ രോഗം സ്ഥിരീകരിച്ചവരില്‍ നിന്നാണ് പുതുതായി രോഗം കണ്ടെത്തിയ മൂന്നു പേര്‍ക്ക് വൈറസ് ബാധ ഉണ്ടായത്. മറ്റൊരാള്‍ ഇറാന്‍ സന്ദര്‍ശനം കഴിഞ്ഞ് മടിങ്ങിയ ആളാണ്. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം സൗദി പൗരന്‍മാരായ 128 പേര്‍ ഇറാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. സന്ദര്‍ശന വിവരം ഇവര്‍ സ്വയം ആരോഗ്യ മന്ത്രാലയത്തെ അറിയിക്കുകയായിരുന്നു. ഇതില്‍

Damam, gulf, Jeddah, Riyad

റീ എന്‍ട്രിയില്‍ പോയവര്‍ക്കും നിയന്ത്രണം; മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

റിയാദ്: കൊവിഡ് 19 പടര്‍ന്ന രാജ്യങ്ങളില്‍ നിന്നു സൗദി അറേബ്യയിലെത്തുന്നവര്‍ വൈറസ് ബാധയില്ലെന്ന് തെളിയിക്കുന്ന ലബോറട്ടറി ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. കൊറോണ പടര്‍ന്ന രാജ്യങ്ങളില്‍ കഴിഞ്ഞ 14 ദിവസങ്ങളില്‍ താമസിച്ചവര്‍ക്കാണ് ഇത് ബാധകം. കൊറോണ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടും. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ റീ എന്‍ട്രിയില്‍ കഴിയുന്നവര്‍ക്ക് മടങ്ങി വരുന്നതിന് പുതിയ വ്യവസ്ഥ ബാധകമാണ്. വര്‍ക് വിസ, ഫാമിലി വിസിറ്റ്, ബിസിനസ് വിസിറ്റ് വിസകളില്‍ സന്ദര്‍ശനം ആഗ്രഹിക്കുന്നവര്‍ക്കും സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ബസൗദി എംബസി,

Damam, gulf, Jeddah, Riyad

കൊവിഡ്19: സൗദി കരാതിര്‍ത്തിയില്‍ ഗതാഗത നിയന്ത്രണം

റിയാദ്: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കരാതിര്‍ത്തി വഴിയുളള ഗതാഗതത്തിന് സൗദി അറേബ്യ നിയന്ത്രണം ഏര്‍പ്പെടുത്തി. മൂന്ന് അയല്‍ രാജ്യങ്ങളില്‍ നിന്നുളള പ്രവേശനത്തിനാണ് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡ് 19 കൊറോണ വൈറസ് വ്യാപനം തടയുന്നതിനുളള മുന്‍കരുതലിന്റെ ഭാഗമായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, കുവൈത്, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്നു റോഡ് മാര്‍ഗം സൗദിയില്‍ പ്രവേശിക്കുന്നതിനാണ് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. മാര്‍ച്ച് 7 രാത്രി 11.55 മുതലാണ് നിയന്ത്രണം ബാധകമാക്കിയത്. ഇവിടങ്ങളില്‍ നിന്നു ചരക്കുമായി

Damam, gulf, Jeddah, Riyad

തവാഫ് പുനരാരംഭിച്ചു; ഉംറ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം തുടരും

മക്ക: മസ്ജിദുല്‍ ഹറമില്‍ തവാഫ് പുനരാംരംഭിച്ചു. കാബയ്ക്ക് ചുറ്റുമുള്ള പ്രദേശം ഉംറ ഇതര ആരാധകര്‍ക്കായി ശനിയാഴ്ചയാണ് തുറന്നതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വിശുദ്ധ ഗേഹങ്ങളില്‍ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ ദിവം കഅ്ബക്ക് ചുറ്റും വലംവെക്കുന്ന പ്രദേശമായ മതാഫ് താല്‍ക്കാലികമായി അടച്ചിരുന്നു. മസ്ജിദിലെത്തുന്ന വിശ്വാസികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളും സേവനങ്ങളും ചെയ്യണമെന്ന് തിരുഗേഹങ്ങളുടെ പരിപാലന ചുമഃലയുളള ഷെയ്ഖ് ഡോ. അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സുഡൈസ് നിര്‍ദേശം നല്‍കി.

Damam, gulf, Jeddah, Riyad

കേരള മാപ്പിള കലാ അക്കാദമി വാര്‍ഷികം; ആഘോഷമൊരുക്കി റിയാദ് ചാപ്റ്റര്‍

റിയാദ്: കേരള മാപ്പിള കലാ അക്കാദമിയുടെ ഇരുപതാം വാര്‍ഷികാഘോഷം റിയാദിലും ആരംഭിച്ചു. മാനവികതയ്ക്ക് ഒരു ഇശല്‍ സ്പര്‍ശം എന്ന പ്രമേയത്തില്‍ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ ജി സി സി രാജ്യങ്ങള്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. അതിന്റെ ഭാഗമായി റിയാദ് ചാപ്റ്റര്‍ ബത്ഹ ഷിഫ അല്‍ ജസീറ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ജരീര്‍ മെഡിക്കല്‍സ് അഡ്മിന്‍ മാനേജര്‍ സി. കെ. ഫഹദ് ലോഗോ പ്രകാശനം ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡണ്ട് ജലീല്‍ തിരൂര്‍

Damam, gulf, Jeddah, Riyad

‘ഇവ’ നാലാമത് ‘കാവ്യാഞ്ജലി’ ഏപ്രില്‍ 3ന്; കാവാലം ശ്രീകുമാര്‍ പങ്കെടുക്കും

റിയാദ്: ആലപ്പുഴക്കാരുടെ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) നാലാമത് ‘കാവ്യാഞ്ജലി’ കവിതാ പാരായണ മത്സരം ഏപ്രില്‍ 3ന് മദീന ഹൈപ്പര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. നാടകാചാര്യനും കവിയുമായിരുന്ന കാവാലം നാരായണപ്പണിക്കരുടെ സ്മരണാര്‍ത്ഥം നടക്കുന്ന പരിപാടിയില്‍ അദ്ദേഹത്തിന്റെ മകനും പിന്നണി ഗായകനും കര്‍ണാട സംഗീതജ്ഞനുമായ കാവാലം ശ്രീകുമാര്‍ മുഖ്യാതിഥിയായിരിക്കും. ഉച്ചക്ക് 3ന് മത്സരം ആരംഭിക്കും. സബ് ജൂനിയര്‍ (ക്ലാസ് 5-8), ജൂനിയര്‍ (ക്ലാസ് 9-12), സീനിയര്‍ (18 വയസിനു മുകളില്‍) വിഭാഗങ്ങളിലാണ് മത്സരം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും

Damam, gulf, Jeddah, Riyad

ഇരുഹറമുകളും രാത്രി അടക്കും; തവാഫും താല്‍ക്കാലികമായി നിര്‍ത്തി

മക്ക: കൊവിഡ് വൈറസ്പ്രിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരു ഹറമുകളിലും കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. മാര്‍ച്ച് 5 അസറിന് ശേഷം തവാഫ് ചെയ്യുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഈാ നമസ്‌കാരം കഴിഞ്ഞ് ഒരു മണിക്കൂറിനകം ഇരു ഹറമുകളും അടക്കും. സുബഹി നമസ്‌കാരത്തിന് ഒരു മണിക്കൂര്‍ മൂമ്പ് തുറക്കുകയും ചെയ്യും. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ മസ്ജിദുല്‍ ഹറമും പരിസര പ്രദേശവും ശുചീകരിക്കുന്നുണ്ട്. എന്നും ജനനിബിഡമായ കഅബാലയം ശൂന്യമായതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പലരും പങ്കുവെക്കുന്നുണ്ട്. തീര്‍ഥാടകര്‍ പ്രദക്ഷിണം ചെയ്യുന്ന ‘മാതാഫ്’ എന്നറിയപ്പെടുന്ന

Damam, gulf, Jeddah, Riyad

അഞ്ചു പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം

റിയാദ്: സൗദി അറേബ്യയില്‍ ഇതുവരെ അഞ്ചുപേര്‍ക്ക് കൊവിഡ് 19 കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇറാനില്‍ നിന്നു കുവൈത് വഴി വന്ന പൗരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാളുടെ ഭാര്യക്കും അണുബാധ പകര്‍ന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്നലെ രണ്ടുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ആദ്യം കൊറോണ ബാധിച്ച സ്വദേശിയോടൊപ്പം ഒരേ വാഹനത്തില്‍ സഞ്ചരിച്ചയാള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവര്‍ ഇറാന്‍ സന്ദര്‍ശനം കഴിഞ്ഞ് ബഹ്‌റൈന്‍ വഴിയാണ് സൗദിയിലെത്തിയ്ത്. ഇറാന്‍ സന്ദര്‍ശിച്ച വിവരം ഇവര്‍ അധികൃതരില്‍

Damam, gulf, Jeddah, Riyad

സജ്ജാദിന് കേളി യാത്രയയപ്പ്

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി സനയ്യ അര്‍ബഈന്‍ ഏരിയ ഈസ്റ്റ് യൂണിറ്റ് അംഗം സജ്ജാദിന് യാത്രയയപ്പ് നല്‍കി. യോഗത്തില്‍ പ്രസിഡന്റ് അബ്ദുള്‍ റഷീദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നൗഷാദ് സ്വാഗതം പറഞ്ഞു. ഷമീം ആമുഖ പ്രഭാഷണം നടത്തി. ഏരിയ രക്ഷാധികാരിയും കേന്ദ്രകമ്മറ്റി അംഗവുമായ സുരേഷ് ചന്ദ്രന്‍, ഏരിയ സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍, പ്രസിഡന്റ് സുകേഷ് കുമാര്‍, രക്ഷാധികാരി സമിതി അംഗങ്ങളായ മെഹ്‌റൂഫ് പൊന്ന്യം, ജോര്‍ജ്, വിജയന്‍, യൂണിറ്റ് അംഗങ്ങളായ ഹരീഷ്, പ്രവീണ്‍, ഹാരിസ് മണ്ണാര്‍ക്കാട്, ലനീഷ്

Scroll to Top