റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ലീഡേഴ്‌സ് ക്യാമ്പ്
റിയാദ്: മലപ്പുറം ജില്ലാ കെഎംസിസി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കു ലീഡേഴ്‌സ് ക്യാമ്പ് സംഘടിപ്പിച്ചു. ‘സെന്‍സേഷനല്‍ 2020’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘടനം ചെയ്തു. കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍ എംപി മുഖ്യതിഥിയായിരുന്നു. ഡല്‍ഹിലെ തെരുവുകളില്‍ സമാധാനപരമായി പൗരത്വ ദേദഗതി നിയമത്തിനെതിരെ സമരപോരാട്ടങ്ങള്‍ നടത്തിയ ഒരു മതവിഭാഗം ജനങ്ങളെ നിഷ്‌കാസനം ചെയ്യാനുള്ള സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കലാപമാണ് അരങ്ങേറിയതെന്ന് ടി എന്‍ പ്രതാപന്‍ എം പി അഭിപ്രായപെട്ടു. ജില്ലാ പ്രസിഡന്റ് […]













