ജെഎന്‍എച് സ്ഥാപകനെ തട്ടിക്കൊണ്ടുപോയി; സംഭവത്തിനു പിന്നില്‍?
റിയാദ്: പ്രവാസി വ്യവസായികള്‍ക്കിടയിലെ കുടിപ്പക ഗുരുതര കുറ്റകൃത്യങ്ങളിലേയ്ക്കും ആരോപണങ്ങളിലേയ്ക്കും നീങ്ങുന്നതില്‍ ആശങ്ക. പ്രവാസി വ്യവസായിയും ചാനല്‍ ചെയര്‍മാനുമായ ആലുങ്ങള്‍ മുഹമ്മദിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത വാര്‍ത്തയ്ക്കു പിന്നാലെയാണ് ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ സ്ഥാപകന്‍ വി പി മുഹമ്മദലിയെ പട്ടാമ്പിയില്‍ തട്ടിക്കൊണ്ടുപോയ സംഭവം. ജിദ്ദയിലേയ്ക്കു മടങ്ങാന്‍ വണ്ടൂരില്‍ നിന്നു ഡ്രൈവറോടൊപ്പം സഞ്ചരിക്കുന്നതിനിടെ പട്ടാമ്പിയിലാണ് തോക്കു ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമി സംഘം വി പി മുഹമ്മദലിയെ തട്ടിക്കൊണ്ടു പോയത്. മൂന്നു ഇന്നോവ കാറിലെത്തിയെ ഗുണ്ടാ സംഘം വി പി […]














