ഉമ്മര്‍ മുക്കത്തിന്റെ പിതാവ് കെസി മുഹമ്മദ് നിര്യാതനായി
റിയാദ്: സാമൂഹിക പ്രവര്‍ത്തകനും പ്രാദേശിക കൂട്ടായ്മകളുടെ പൊതു വേദി ‘ഫോര്‍ക്ക’ ജന. കണ്‍വീനറുമായ ഉമ്മര്‍ മുക്കത്തിന്റെ പിതാവ് കെ.സി. മുഹമ്മദ് ഹാജി (96) നിര്യാതനായി. കക്കാട് കാളിയതോടികയില്‍ കുടുംബാംഗമാണ്. വലിയപറമ്പ് സര്‍ക്കാര്‍ പറമ്പ് മഹല്ലിലെ ഏറ്റവും പ്രായംകൂടിയ കാരണവരാണ് വിടപറഞ്ഞത്. പൊതുപ്രവര്‍ത്തനങ്ങള്‍ക്കു പുറമെ മഹല്ല് കമ്മറ്റി വൈസ് പ്രസിഡന്റായും സേവനം അനുഷ്ടിച്ചിരുന്നു. ഭാര്യ ഫാത്തിമ, മക്കള്‍: അബ്ദുറഷീദ് മാസ്റ്റര്‍, ജബ്ബാര്‍ സഖാഫി, അബൂബക്കര്‍, ഉമ്മര്‍ കദീജ, അബ്ദുറഹ്മാന്‍ മാസ്റ്റര്‍.














