ഷാഫി പറമ്പിലിനെ തടഞ്ഞ സംഭവം: റിയാദ് ഒഐസിസി ശക്തമായി പ്രതിഷേധിച്ചു
റിയാദ്: എം.പി ഷാഫി പറമ്പിലിനെതിരെ നടന്ന ആക്രമണശ്രമത്തിലും അസഭ്യവിളികളിലും ശക്തമായ പ്രതിഷേധവുമായി റിയാദ് ഒഐസിസി രംഗത്തെത്തി. പ്രദേശത്ത് നടന്ന ചടങ്ങിൽ നിന്ന് മടങ്ങുന്നതിനിടെ ഡിവൈഎഫ്ഐ പ്രവർത്തകർ എം.പിയെ തടഞ്ഞു നിർത്തുകയും അസഭ്യം വിളിക്കുകയും ചെയ്ത സംഭവമാണ് വിവാദമായത്. ജനാധിപത്യ രീതികൾക്ക് വിരുദ്ധമായും, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയുടെ മാന്യതയെ അപമാനിക്കാനുദ്ദേശിച്ചും നടത്തിയ ഇത്തരം പ്രവർത്തികൾ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ തെളിവ് മാത്രമാണ് എന്ന് റിയാദ് ഒഐസിസി പ്രസ്താവനയിൽ ആരോപിച്ചു. വടകരയിൽ ഇടതുപക്ഷം നേരിട്ട പരാജയം ഇപ്പോഴും അവർക്ക് സഹിക്കാനാകാത്തതുകൊണ്ടാണ് ജനപ്രതിനിധിയുടെ […]














