ഇന്ത്യാ-പാക് സംഘര്‍ഷം: ദക്ഷിണേന്ത്യന്‍ വിമാന സര്‍വ്വീസുകളെ ബാധിച്ചിട്ടില്ല
റിയാദ്: ഇന്ത്യാ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് ഗള്‍ഫ് വിമാന സര്‍വീസുകള്‍ താളം തെറ്റി. വടക്കേ ഇന്ത്യ, പാകിസ്ഥാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി. ദുബൈ, അബുദാബി, ദോഹ വിമാനത്താവളങ്ങളില്‍ നിന്നുള്ള എമിറേറ്റ്‌സ്, ഇത്തിഹാദ്, ഖത്തര്‍ എയര്‍ലൈനുകളാണ് റദ്ദാക്കിയത്. അതേസമയം, ദക്ഷിണേന്ത്യയിലേക്കുളള വിമാാന സര്‍വ്വീസുകളെ സംഘര്‍ഷം ബാധിച്ചിട്ടില്ല. വിമാന സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടതായി ഇത്തിഹാദ് എയര്‍ലൈന്‍സ് അറിയിച്ചു. ദുബൈ, സിയാല്‍കോട്ട്, ലാഹോര്‍, ഇസ്ലാമാബാദ്, പെഷവാര്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ എമിറേറ്റ്‌സ് റദ്ദാക്കി. ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് എയര്‍ലൈനുകളും മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. റദ്ദാക്കിയ […]














