Sauditimesonline

UDF
സതീശനും കുഞ്ഞാലിക്കുട്ടിയും അഭിസംബോധന ചെയ്യും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

Saudi News

gulf, saudi

ചിന്തയും കഴിവും വേദിയിൽ; യാര സ്‌കൂളില്‍ സ്റ്റുഡന്റ്‌-ലെഡ് കോണ്‍ഫറന്‍സ്

റിയാദ്: വിദ്യാര്‍ത്ഥികളുടെ സര്‍ഗ വൈഭവവും വ്യക്തിത്വ വികസനവും വിളംബരം ചെയ്തു യാര ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സ്റ്റുഡന്റ്‌-ലെഡ് കോണ്‍ഫറന്‍സ്. ഒന്നാം ക്ലാസ്മുതല്‍ മൂന്നാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലായിരുന്നു കോണ്‍ഫറന്‍സ്. ക്ലാസ്‌റൂം പ്രവര്‍ത്തനങ്ങളുംസാംസ്‌കാരിക പരിപാടികളും സമന്വയിപ്പിച്ച് ഒരുക്കിയ പരിപാടിയില്‍ കുട്ടികള്‍ പഠിച്ച കാര്യങ്ങള്‍ പ്രായോഗികമായി അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു. ഡെന്റല്‍ വെല്‍നെസ്, വൈല്‍ഡ് ലൈഫ്, മാത്ത്‌സ് എവരിവെയര്‍, ഇംഗ്ലീഷ് ഹബ്, സ്‌റ്റോണ്‍ ഏജ്, വേദിക് വില്ലേജ്, ടെക് കോര്‍ണര്‍, ഓഷ്യന്‍ ടെയില്‍സ്, ഫിറ്റ് കോര്‍ണര്‍ തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസ്‌റൂം […]

gulf, saudi

പശ്ചിമേഷ്യന്‍ പള്‍സ് തേടി ദോവല്‍; റിയാദില്‍ ഇന്ത്യയുടെ സുരക്ഷാ നയതന്ത്രം

റിയാദ്: ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് സൗദിയിലെത്തി. റിയാദില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ അദ്ദേഹത്തെ സ്വീകരിച്ചു. പശ്ചിമേഷ്യയിലെ തന്ത്രപ്രധാന വിഷയങ്ങള്‍ അജിത് ദോവലിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി നടക്കും. പാക്-സൗദി പ്രതിരോധ സഹകരണ കരാറും ഇന്ത്യയുടെ നിലപാടും നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. അതിനുപുറമെ സൗദി-തുര്‍ക്കി-പാകിസ്ഥാന്‍ സൈനിക സഖ്യ സാധ്യതകള്‍ ഇന്ത്യ ഗൗരവമായി വിലയിരുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ നയതന്ത്ര തലത്തില്‍ ഏറെ പ്രാധാന്യമാണ് അജിത് ദോവലിന്റെ സൗദി സന്ദര്‍ശനത്തിനുളളത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

gulf, saudi

പ്രതിച്ഛായകള്‍ നിര്‍മിക്കുന്ന കാലം: സോഫ്റ്റ് പവറിന്റെയും മാധ്യമങ്ങളുടെയും ശക്തി ഓര്‍മ്മിപ്പിച്ച് ഇന്ത്യന്‍ അംബാസഡര്‍

റിയാദ്: വ്യത്യസ്ത സാംസ്‌കാരിക പശ്ചാത്തലങ്ങളുള്ള ആഗോള സമൂഹവുമായി ആശയവിനിമയം നടത്തുമ്പോള്‍ സാംസ്‌കാരിക ആപേക്ഷികത അനിവാര്യമാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍. സൗദി മാധ്യമ മന്ത്രാലയം സംഘടിപ്പിച്ച സൗദി മീഡിയ ഫോറത്തില്‍ ‘ഇന്‍ഫ്‌ളുവന്‍സ് ഡിപ്ലോമസി: മാധ്യമങ്ങളും പ്രതിച്ഛായ രൂപപ്പെടുത്തലും’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അംബാസഡര്‍. ആഗോള തലത്തില്‍ രാജ്യങ്ങളുടെ പ്രതിച്ഛായ നിര്‍ണയിക്കുന്നതില്‍ മാധ്യമങ്ങളും ആശയവിനിമയവും വഹിക്കുന്ന പങ്ക് സുപ്രധാനമാണ്. ഓരോ സമൂഹത്തിന്റെയും മൂല്യങ്ങളും കാഴ്ചപ്പാടുകളും മനസ്സിലാക്കി സമീപിക്കുമ്പോഴാണ് നയതന്ത്ര ശ്രമങ്ങള്‍ ഫലപ്രദമാകുന്നത്.

gulf, saudi

ജീവിതം തിരികെ നല്‍കിയ ശസ്ത്രക്രിയ: ഡോ. അല്‍റബീയയെ സന്ദര്‍ശിച്ചു പോളിഷ് ഇരട്ടകള്‍

റിയാദ്: ഇരുപത്തിയൊന്ന് വര്‍ഷം മുമ്പ് ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തിയ സയാമിസ് ഇരട്ടകള്‍ക്ക് കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്ററില്‍ സ്വീകരണം. ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. അബ്ദുല്ല അല്‍റബീയ പോളണ്ടില്‍ ജനിച്ച ഒല്‍ഗ, ഡാരിയ എന്നിവരെ സ്വീകരിച്ചു. സയാമിസ് ശസ്ത്രക്രിയ വിദഗ്ദനും സൗദി രാജകൊട്ടാരം ഉപദേഷ്ടാവും റിലീഫ് സെന്റര്‍ ജനറല്‍ സൂപ്പര്‍വൈസറുമാണ് ഡോ. റബീഅ. സൗദി നാഷണല്‍ ഗാര്‍ഡിന് കീഴിലുള്ള കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ 2005 ജനുവരി 4ന് 15 മണിക്കൂര്‍ നീണ്ട

gulf, saudi

സാംസ്‌കാരിക വിരുന്നൊരുക്കി ആലപ്പുഴ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍

റിയാദ്: ആലപ്പുഴ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവാ) കുടുംബ സംഗമം വിവിധ പരിപാടികളോടെ അരങ്ങേറി. ക്രിസ്മസ്, പുതുവത്സരം, റിപ്പബ്ലിക് ദിനം എന്നിവയും ആഘോഷിച്ചു. എക്‌സിറ്റ് 30ലെ ഫോര്‍ സീസണ്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് ആന്റണി വിക്ടര്‍ അധ്യക്ഷത വഹിച്ചു. ശ്രീലക്ഷ്മി രാജേഷ് റിപ്പബ്ലിക് ദിന സന്ദേശം പങ്കുവച്ചു. ചാരിറ്റി കണ്‍വീനര്‍ സിജു പീറ്റര്‍, രക്ഷാധികാരികളായ സുരേഷ് ആലപ്പുഴ, ഹാഷിം ചീയാംവെളി, നിസാര്‍ അഹമ്മദ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബദര്‍ കാസിം, നാസര്‍ കുര്യന്‍, സജാദ്

gulf, saudi

ഹായിലില്‍ മലയാളി ഹൗസ് ഡ്രൈവര്‍ മരിച്ചു

ഹായില്‍: മലയാളി ഹൗസ് ഡ്രൈവര്‍ ഹായിലില്‍ മരിച്ചു. മലപ്പുറം ചെമ്മാട് പുറം അനപ്പടിയ്ക്കല്‍ വീട്ടില്‍ ഷണ്‍മുഖദാസ് (49) ആണ് മരിച്ചത്. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കിംഗ് ഖാലിദ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പത്‌നി: സ്മിത തയ്യില്‍. മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുകയാണെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.

gulf, saudi

വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ഗാന്ധി ചിന്ത

റിയാദ്: ഗാന്ധിജിയുടെ ജീവിതവും ദര്‍ശനവും ചര്‍ച്ച ചെയ്തു ചില്ല. ഗാന്ധിജിയുടെ 78-ാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ചായിരുന്നു പരിപാടി. മതനിരപേക്ഷതയും ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും സജീവമായ ചിന്താവിഷയങ്ങളായി നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത ചില്ല വായനയില്‍ പങ്കെടുത്തവര്‍ ഊന്നിപ്പറഞ്ഞു. സംഘപരിവാര്‍ മുന്നോട്ടുവയ്ക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ വിവിധ തലങ്ങള്‍ തുറന്നുകാട്ടുന്നതില്‍ പിഎന്‍. ഗോപീകൃഷ്ണന്റെയും സുനില്‍ പി. ഇളയിടത്തിന്റെയും കൃതികളും പ്രഭാഷണങ്ങളും വലിയ പങ്കുവഹിക്കുന്നുവെന്ന വിലയിരുത്തലും ഉയര്‍ന്നു. സംഘപരിവാര്‍ നടപ്പിലാക്കുന്ന വിദ്വേഷത്തിന്റെയും അപരവല്‍ക്കരണത്തിന്റെയും രാഷ്ട്രീയത്തെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ചുകൊണ്ടാണ് പരിപാടി തുടങ്ങിയത്. വായനയുടെ ഭാഗമായി മുഹമ്മദ് അലി

gulf, saudi

‘കനല്‍ മനുഷ്യര്‍’ ഗാന്ധി ഗ്രന്ഥാലയത്തിന് സമ്മാനിച്ചു

റിയാദ്: മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ നജിം കൊച്ചകലുങ്കിന്റെ ‘കനല്‍ മനുഷ്യര്‍’ ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി ആസ്ഥാനം സബര്‍മതിയിലെ ഗാന്ധി ഗ്രന്ഥാലയത്തിന് സമ്മാനിച്ചു. പുസ്തകം വായനക്കാര്‍ക്ക് ലഭ്യമാക്കുമെന്ന് ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി സക്കീര്‍ ദാനത്ത് അറിയിച്ചു. ഇന്ത്യയിലെ പ്രമുഖ പുബ്ലിക്കേഷന്‍സിന്റെ പുസ്തകങ്ങള്‍ ഓഐസിസി ലൈബ്രറിയിലുണ്ട്. പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ സൗദി ചാപ്റ്റര്‍ സംഘടിപ്പിച്ച ‘കനല്‍ മനുഷ്യന്‍ സംസാരിക്കുന്നു’ എന്ന പരിപാടിയില്‍ രചയിതാവ് നജിം കൊച്ചുകലുങ്ക് പുസ്തകം ലൈബ്രറിക്ക് സമ്മാനിച്ചു. ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡന്റുമാരായ രഘുനാഥ്

gulf, saudi

കലയും ആഘോഷവും കൈകോര്‍ത്തു ജിദ്ദയില്‍ തിരുവിതാംകൂര്‍ കലാസന്ധ്യ

ജിദ്ദ: ജിദ്ദ തിരുവിതാംകൂര്‍ അസോസിയേഷന്‍ കലാസന്ധ്യ സംഘടിപ്പിച്ചു. പുതുവത്സരം, ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായിരുന്നു കലാസന്ധ്യ. സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് നൗഷാദ് ജമാല്‍ പന്മന അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ദിലീപ് താമരക്കുളം പുതുവത്സര സന്ദേശം നല്‍കി. ചെയര്‍മാന്‍ നസീര്‍ വാവാക്കുഞ്ഞ് പ്രവര്‍ത്തന നാള്‍വഴികള്‍ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് മാജാ സാഹിബും ചെയര്‍പേഴ്‌സണ്‍ ജ്യോതി ബാബുകുമാറും പുതുവത്സരാശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി റഷീദ് ഓയൂര്‍ സ്വാഗതവും ട്രഷറര്‍ രഞ്ജിത്ത് വള്ളിക്കുന്നം നന്ദിയും പറഞ്ഞു. ആഷിര്‍ കൊല്ലം, റഷീദ് ഓയൂര്‍,

gulf, saudi

ഷിഫ മലയാളി സമാജം അംഗത്വ ക്യാമ്പയിന്‍

റിയാദ്: ഷിഫാ മലയാളി സമാജം (എസ്എംഎസ്) അംഗത്വ ക്യാമ്പയ്ന്‍ ആരംഭിച്ചു. 19 വര്‍ഷമായി സനഇയ്യ വര്‍ക്ക് ഷോപ്പ് തൊഴിലാളികളുടെ കൂട്ടായ്മയാണ് എസ്എംഎസ്. അംഗങ്ങള്‍ക്ക് ചികിത്സാ സഹായങ്ങള്‍, രോഗികളായ കുടുബാ ഗങ്ങള്‍ക്കുള്ള ചികിത്സ സഹായം, വിവാഹ ധന സഹായം, 58വയസ്സ് പുറത്തിയായി മടങ്ങുന്നവര്‍ക്കു പെന്‍ഷന്‍ പദ്ധതി, തണല്‍ ഭവന പദ്ധതി, വിടുതല്‍ സഹായം തുടങ്ങി പത്തു തരം കാരുണ്യ പദ്ധതികളാണ് സമാജം നടപ്പിലാക്കിയിട്ടുളളത്. അംഗത്വ വിതരണം സഫ സ്‌പോഞ്ച് കമ്പനി മാനേജര്‍ ജിതിന്‍ മാത്തന് പ്രസിഡന്റ് ഫിറോസ് പോത്തന്‍

gulf, saudi

‘ഗാനലോക വീഥികളില്‍’ സൗദീതല പ്രകാശനം

ദമ്മാം: ഗായകന്‍ ഫിറോസ് ബാബുവിന്റെ ആത്മകഥ ‘ഗാനലോക വീഥികളില്‍’ സൗദി തല പ്രകാശനം നിര്‍വ്വഹിച്ചു. റഹ്മാന്‍ കാരയാടിന് കോപി നല്‍കി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി സാംസ്‌കാരിക വിഭാഗം ചെയര്‍മാന്‍ മാലിക് മഖ്ബൂല്‍ ആലുങ്ങല്‍ പ്രകാശനം നിര്‍വഹിച്ചു. മാപ്പിള പാട്ടിനോടൊപ്പം കഴിഞ്ഞ ആറുപത്തിറ്റാണ്ടു സഞ്ചരിച്ച ഫിറോസ് ബാബുവിന്റെ ആത്മകഥ അരനൂറ്റാണ്ട് കാലത്തെ മാപ്പിളപ്പാട്ടിന്റെ കഥ പറയുന്ന അപൂര്‍വ്വ ഗ്രന്ഥമാണെന്ന് മാലിക് മഖ്ബൂല്‍ പറഞ്ഞു. ഫിറോസ് ബാബു, കെ.എം ബഷീര്‍, മന്‍സൂര്‍ പള്ളൂര്‍, മുഹമ്മദ് കുട്ടി കോടൂര്‍, ശിഹാബ് കൊയിലാണ്ടി,

gulf, saudi

ദമ്മാമില്‍ ‘കാര്യവിചാരം’: സാഹിത്യ സല്ലാപമൊരുക്കി മലയാളി സമാജം

ദമ്മാം: സാഹിത്യ സല്ലാപമൊരുക്കി മലയാളി സമാജം. ‘കാര്യവിചാരം: സര്‍ഗ പ്രതിഭകള്‍ക്കൊപ്പം’ എന്ന പേരിലായിരുന്നു പരിപാടി. സാഹിത്യ പ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ ജോയ് മാത്യൂ, സാഹിത്യക്കാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, പ്രസാധകനും എഴുത്തുകാരനുമായ അമ്മാര്‍ കീഴ്പ്പറമ്പ് എന്നിവര്‍ പങ്കെടുത്തു. ദമ്മാം അല്‍മുന സ്‌കൂളില്‍ നടന്ന യോഗം മന്‍സൂര്‍ പള്ളൂര്‍ ഉദ്ഘാടനം ചെയ്തു. മലയാളി സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷത വഹിച്ചു. ദേശീയ അധ്യക്ഷന്‍ മാലിക് മഖ്ബൂല്‍ ആമുഖഭാഷണം നടത്തി. ജോയ് മാത്യൂ സദസ്സുമായി സംവദിച്ചു. ചലച്ചിത്ര എഴുത്തു മേഖലകളിലേക്കുള്ള തുടക്കം,

gulf, saudi

സൗദിയില്‍ റമദാന്‍ സീസണ്‍ ഡിസ്‌കൗണ്ടുകള്‍

റിയാദ്: വ്രതനാളുകളെ വരവേല്‍ക്കാനൊരുങ്ങി സൗദി വിപണി. ഇതിന്റെ ഭാഗമായി രാജ്യത്തെ വ്യാപാര സ്ഥാപനങ്ങളില്‍ മാര്‍ച്ച് 26 വരെ 54 ദിവസം ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേക വിലക്കിഴിവ് നല്‍കാന്‍ വാണിജ്യ മന്ത്രാലയം അനുമതി നല്‍കി. സ്ഥാപനങ്ങള്‍ക്ക് വിലക്കിഴിവ് പ്രഖ്യാപിക്കുന്നതിന് മുമ്പ് മന്ത്രാലയത്തിന്റെ അനുമതി നേടണം. അവധിക്കാലത്തെ തിരക്ക് ഒഴിവാക്കാന്‍ നേരുത്തെ ഷോപ്പിംഗ് പ്രോത്സാഹിപ്പിക്കാനാണ് റമദാന്‍ സീസണിലെ വിലക്കിഴിവിന് പ്രത്യേക ദിവസം പ്രഖ്യാപിച്ചത്. ഇഫ്താര്‍ വിഭവങ്ങള്‍ മുതല്‍ ഈദ് ആഘോഷങ്ങള്‍ക്കുള്ള സാധനങ്ങള്‍ വരെ വിലക്കിഴിവില്‍ ലഭ്യമാണ്. റീട്ടെയില്‍ സ്ഥാപനങ്ങള്‍ക്കും ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ക്കും

gulf, saudi

വിസിറ്റ് വിസ ഇഖാമയിലേക്ക് മാറ്റം: 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് അനുമതി

റിയാദ്: സൗദി അറേബ്യയില്‍ വിസിറ്റ് വിസയിലെത്തിയവര്‍ക്ക് ഇഖാമ നേടാന്‍ അവസരം. മാതാപിതാക്കള്‍ രണ്ടുപേരും സൗദിയില്‍ ഇഖാമ ഉളളവരാണെങ്കില്‍ വിസിറ്റിംഗ് വിസയിലുളള മക്കള്‍ക്ക് ആശ്രിത വിസയിലേയ്ക്ക് മാറാം. 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കു മാത്രമാണ് ഇത്തരത്തില്‍ ഇഖാമ നേടാന്‍ അനുമതിയുളളത്. സന്ദര്‍ശന വിസയിലുള്ള മക്കള്‍ രാജ്യം വിടാതെ തന്നെ ഇഖാമയിലേക്ക് മാറാന്‍ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രത്യേക സാഹചര്യങ്ങളില്‍ ഭാര്യയുടെ വിസിറ്റ് വിസ ഇഖാമയാക്കി മാറ്റാനും അനുവദിക്കും. മാനുഷിക പരിഗണനയാണ് ഇതിനു മാനദണ്ഡം. അസുഖമുളള ഭര്‍ത്താവിനെ പരിചരിക്കാന്‍ വിസിറ്റ്

Scroll to Top