തലശ്ശേരി സ്വദേശിനി റിയാദില്‍ മരിച്ചു
റിയാദ്: മാതാപിതാക്കളോടൊപ്പം കഴിയുന്ന മലയാളി യുവതി റിയാദില്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി അഷ്‌റഫ് നെട്ടൂര്‍, പിലാക്കണ്ടി ലൈല ദമ്പതികളുടെ മകള്‍ ഷഫ്‌ല (37) ആണ് മരിച്ചത്. അവിവാഹിതയാണ്. ദേഹാസ്വസ്ഥത്തെ തുടര്‍ന്ന് ബത്ഹ ഷിഫാ അല്‍ ജസീറ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ് 36 വര്‍ഷമായി റിയാദില്‍ പ്രവാസിയാണ്. സഹോദരങ്ങള്‍ മുഹമ്മദ് അജ്മല്‍, മുഹമ്മദ് സഹല്‍ എന്നിവര്‍ റിയാദിലുണ്ട്. ഷുമൈസി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി റിയാദില്‍ കബറടക്കും. ഇതിനായി കെ.എം.സി.സി പ്രവര്‍ത്തകന്‍ മെഹ്ബൂബ് അഞ്ചരക്കണ്ടി […]














