ഗ്ലോബല്‍ പ്രവാസി ‘സ്‌നേഹോത്സവം’
റിയാദ്: ഗ്ലോബല്‍ കേരളാ പ്രവാസി അസോസിയേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ‘സ്‌നേഹോത്സവം’ കലാ വിരുന്ന് സംഘടിപ്പിച്ചു. മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ സംഗീത സംവിധായകനും ഗായകനുമായ കൊച്ചിന്‍ ഷമീര്‍, ഗായിക സനാ ബദര്‍, പ്രവാസി ഗായകന്‍ കാസിം കുറ്റിയാടി (ജിദ്ദ) എന്നിവരുടെ നേതൃത്വത്തില്‍ സംഗീത വിരുന്നൊരുക്കി. മേളം റിയാദ് ടാക്കീസിന്റെ വാദ്യമേളം, ഗോള്‍ഡന്‍ സ്പാറോ ടീമിന്റെ ഡാന്‍സ്, ഒപ്പന എന്നിവയും അരങ്ങേറി. സാംസ്‌കാരിക സമ്മേളനത്തില്‍ അബ്ദുല്‍ മജീദ് പൂളകാടി അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. […]













