ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തും; ജൂലൈ 15 മുതല്‍ സൗദിയില്‍ 15 ശതമാനം വാറ്റ്
നസ്‌റുദ്ദീന്‍ വി ജെ റിയാദ്: കൊവിഡ് വൈറസ് ഉയര്‍ത്തുന്ന ആഗോള പ്രതിസന്ധിയെ അതിജയിക്കാന്‍ സൗദി അറേബ്യ സുപ്രധാന തീരുമാനങ്ങള്‍ നടപ്പിലാക്കുന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടികളാണ് നടപ്പിലാക്കുന്നതെന്നു ധന, സാമ്പത്തിക, ആസൂത്രണ വകുപ്പു മന്ത്രി മുഹമ്മദ് അല്‍ ജദാന്‍ പറഞ്ഞു. സാമൂഹിക, സാമ്പത്തിക, ആരോഗ്യ മേഖലകളിലുണ്ടാകുന്ന ആഘാതങ്ങളെ കുറയ്ക്കുന്നതിന് നേരത്തെ എടുത്ത തീരുമാനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് നടപടി. രാജ്യത്തെ പൗരന്മാര്‍, വിദേശികള്‍, സമ്പദ് വ്യവസ്ഥ എന്നിവ സംരക്ഷിക്കുന്നതിന് ആവശ്യമായ തീരുമാനങ്ങളാണ് നടപ്പിലാക്കുന്നത്. പകര്‍ച്ചവ്യാധിമൂലമുളള ആഗോള പ്രതിസന്ധി രാജ്യത്തിന്റെ […]












