വര്‍ണാഭമായ പരിപാടികളോടെ എറണാകുളം കൂട്ടായ്മ ഓണാഘോഷം
റിയാദ്: എറണാകുളം ജില്ല പ്രവാസി അസോസിയേഷന്‍ (എടപ്പ) വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. ‘എടപ്പ ഓണം പോന്നോണം’ എന്ന പേരില്‍ മുര്‍സലാത്ത് ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളിലായിരുന്നു പരാപാടി. ജസീര്‍ കോതമംഗലം, രഞ്ജു കൊച്ചി, മുഹമ്മദ് ഉവൈസ് എന്നിവരുടെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കിയ ഓണപ്പൂക്കളം, നിറപറ, ഊഞ്ഞാല്‍, വഞ്ചി, തെയ്യം, കഥകളി, മോഹിനിയാട്ടം തുടങ്ങിയ കേരളീയ കലാ രൂപങ്ങള്‍ അരങ്ങേറി. ജൂബി ലൂക്കോസിന്റെ നേതൃത്വത്തില്‍ അതിഥികള്‍ക്ക് വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കി. കള്‍ച്ചറല്‍ കണ്‍വീനര്‍ സലാം പെരുമ്പാവൂര്‍ വിവിധ കലാ […]














