വാനില്‍ വര്‍ണ വിസ്മയം വിരിയിച്ച് കോഴിക്കോടന്‍സ്
റിയാദ്: മരുഭൂമിയില്‍ ആകാശ വിസ്മയം വിരിയിച്ച് വണ്‍ ഇന്ത്യാ ടീം റിയാദ് തുമാമയില്‍ പട്ടം പറത്തിയത് പ്രവാസികള്‍ക്ക് നവ്യാനുഭവമായി. സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ അതിഥികളായി കോഴിക്കോട് നിന്നെത്തിയ സംഘമാണ് കാണികള്‍ക്ക് കൗതുക കാഴ്ച സമ്മാനിച്ചത്. വര്‍ണം വിതറി കാറ്റില്‍ പാറിപ്പറക്കുന്ന കുതിരയും ഡ്രാഗണും കാണികളെ അമ്പരപ്പിച്ചു. ശക്തമായ കാറ്റിനെ കീറി മുറിച്ച് ശബ്ദമുണ്ടാക്കി ചീറിപ്പായുന്ന വിവിധയിനം പട്ടങ്ങള്‍ കൈറ്റ് ഫെസ്റ്റിന് മോടികൂട്ടി. പൗരാണിക കലയായ കഥകളി കിരീട മാതൃകയിലുളള പട്ടവും തുമാമ മരൂഭൂമിയിലെ ആകാശത്ത് വര്‍ണം […]














