ഐ.ഒ.സി എന്ന പേരില് കോണ്ഗ്രസിന് പുതിയ പ്രവാസി കൂട്ടായ്മ; സോണിയ ഗാന്ധിയെ കാണുമെന്ന് മലപ്പുറം ഒ.ഐ.സി.സി
റിയാദ്: ഇന്ത്യന് നാഷാണല് കോണ്ഗ്രസ്സിന് പുതിയ പോഷക സംഘടന നിലവില് വന്നതില് ആശയക്കുഴപ്പം. ഒ.ഐ.സി.സി എന്നപേരില് വ്യവസ്ഥാപിതമായി പ്രവാസികള്ക്കിടയില് കോണ്ഗ്രസ് കൂട്ടായ്മ നിലനില്ക്കേ ഐ.ഒ.സി എന്ന പേരില് മറ്റൊരു പ്രവാസി കൂട്ടായ്മ നിലവില് വന്നതാണ് ആശയക്കുഴപ്പത്തിന് കാരണം. ഇക്കാര്യത്തില് വ്യക്തത വരുത്തുന്നതിന് കോണ്ഗ്രസ്സ് ദേശീയ പ്രസിഡന്റ് സോണിയ ഗാന്ധിയെ കാണുമെന്ന് റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മറ്റി അറിയിച്ചു. സന്ദര്ശനത്തിന് അനുമതി തേടി സോണിയ ഗാന്ധിക്ക് മെയില് സന്ദേശം അയച്ചു. സോണിയ ഗാന്ധിയുടെ ഓഫീസ് നിര്ദേശിക്കുന്ന സമയത്ത്














