വിഎസ് പാര്‍ട്ടിക്കകത്തും പുറത്തും പടനയിച്ച കമ്യുണിസ്റ്റ്: ഒഐസിസി
റിയാദ്: മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്ചുതാന്ദന്റെ നിര്യാണത്തില്‍ റിയാദ് ഒഐസിസി അനുശോചിച്ചു. പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു വിഎസ്. ദുരിത ജീവിതം മാത്രമറിയാവുന്ന തൊഴിലാളികള്‍ക്ക് നിശ്ചയ ദാര്‍ഢ്യത്തിന്റെ കരുത്തും പ്രതീക്ഷയുമായി തൊഴിലാളികള്‍ക്ക് വേണ്ടി പൊരുതി പ്രിയപ്പെട്ടവനായി മാറാന്‍ കഴിഞ്ഞ നേതാവായിരുന്നു വിഎസ് അച്ചുതാനന്ദന്‍. പുറത്തെ പോരാട്ടങ്ങള്‍ക്കൊപ്പം പാര്‍ട്ടിക്കുള്ളിലും വി.എസ് പട നയിച്ചു. വിഭാഗീയത കൊടികുത്തി വാണപ്പോഴും പാര്‍ട്ടിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. വിഎസ് എന്ന തൊഴിലാളി നേതാവ് […]














