Sauditimesonline

UDF
സതീശനും കുഞ്ഞാലിക്കുട്ടിയും അഭിസംബോധന ചെയ്യും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

Saudi News

gulf, saudi

ഇഫ്താര്‍ വിരുന്നൊരുക്കി വേള്‍ഡ് മലയാളി ഫെഡറേഷന്‍

റിയാദ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സില്‍ സൗഹൃദ ഇഫ്താര്‍ വിരുന്നൊരുക്കി. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ സന്നദ്ധ സംഘടനാ പ്രതിനിധികളടക്കം പ്രമുഖര്‍ പങ്കെടുത്തു. റിയാദ് സുലൈയിലെ ഒയാസിസ് ഓഡിറ്റോറിയത്തില്‍ നടത്തിയ സംഗമത്തിന് പ്രോഗ്രാം ചെയര്‍മാന്‍ അന്‍സാര്‍ കൊടുവള്ളി, കണ്‍വീനര്‍ റിസ്‌വാന്‍ പട്ടാമ്പി, റിയാദ് കൗണ്‍സില്‍ പ്രസിഡന്റ് ബിന്‍യാമിന്‍ ബില്‍റു, സെക്രട്ടറി റിയാസ് വണ്ടൂര്‍, ട്രഷറര്‍ സനു മാവേലിക്കര, ബഷീര്‍ കരോളം, നൗഷാദ് ആലുവ, കബീര്‍ പട്ടാമ്പി, ഡൊമിനിക് സാവിയൊ, നിസാര്‍ പള്ളികശ്ശേരി, അഞ്ജു അനിയന്‍, ബിജു സ്‌കറിയ, […]

gulf, saudi

മതേതര കേരളത്തെ തകര്‍ക്കുന്ന പ്രസ്താവനകള്‍ തിരിച്ചറിയണം: ഇസ്ലാഹി സെന്റര്‍

റിയാദ്: സാമുദായിക സംഘടനകള്‍ സമുദായങ്ങളുടെ ഉന്നമനത്തിന് പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ സമൂഹത്തിന്റെ കൂട്ടായ്മയും പരസ്പര വിശ്വാസവും കാത്തു സൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാകണമെന്ന് സഊദി ഇസ്ലാഹി സെന്റര്‍ റിയാദ് ഘടകം ജനറല്‍ ബോഡി യോഗം അംഗീകരിച്ച പ്രമേയം ആഹ്വാനം ചെയ്തു. നവോത്ഥാന ചരിത്രം പേറുന്ന പ്രസ്ഥാനങ്ങളുടെ പേരില്‍ കേരളത്തിന്റെ ഉന്നത മതേതര പാരമ്പര്യത്തിന് ദോഷകരമായി ബാധിക്കുന്ന വര്‍ഗീയ പ്രസ്താവനകള്‍ ആവര്‍ത്തിക്കുന്നവരെ മലയാളികള്‍ തിരിച്ചറിയണം. അധികാര രാഷ്ട്രീയത്തിലെ സമവാക്യങ്ങള്‍ സാധൂകരിക്കുന്നതിന്, ഇത്തരം കള്ളനാണയങ്ങളെ വെള്ളപൂശുന്ന രാഷ്ട്രീയ കക്ഷികളെ മതേതര കേരളം ചെറുത്തു തോല്‍പ്പിക്കണമെന്നും

gulf, saudi

ഡ്രോണുകള്‍ ആകാശത്ത് തകര്‍ത്തു: അരാംകോ അഗ്‌നിബാധ നിയന്ത്രണ വിധേയം; എണ്ണ ഉല്‍പാദനം സാധാരണ നിലയില്‍

റിയാദ്: അരാംകോയുടെ റാസ് തനൂറ റിഫൈനറി ലക്ഷ്യമാക്കി നടന്ന ഡ്രോണ്‍ ആക്രമണ ശ്രമം വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ആകാശത്ത് തകര്‍ത്തതായി സൗദി പ്രതിരോധ മന്ത്രാലയം വക്താവ് തുര്‍ക്കി അല്‍ മാലിക്കി. ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ റിഫൈനറി പരിസരത്ത് വീണതിനെ തുടര്‍ന്ന് ചെറിയ അഗ്‌നിബാധ ഉണ്ടായെങ്കിലും നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്നും റിഫൈനറിക്ക് കേടുപാടുകളില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി റിഫൈനറിയിലെ ചില പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. എങ്കിലും രാജ്യത്തിന്റെ എണ്ണ ഉല്‍പാദനത്തിലും കയറ്റുമതിയിലും തടസ്സമില്ല. പശ്ചിമേഷ്യയില്‍ ഉയര്‍ന്ന

gulf, saudi

സിജി റിയാദ് ഇഫ്താര്‍ സംഗമം

റിയാദ്: സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) റിയാദ് ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. മലാസിലെ ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ സിജി കുടുംബാംഗങ്ങളും സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും പങ്കെടുത്തു. അല്‍ യാസ്മിന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സലീല്‍ ഹസന്‍ റമദാന്‍ സന്ദേശം നല്‍കി. വ്രതാനുഷ്ഠാനത്തിന്റെ ആത്മീയതയും സാമൂഹിക പ്രതിബദ്ധതയും ജീവിതത്തില്‍ പകര്‍ത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മൂന്ന് പതിറ്റാണ്ടിലേറെയായി സിജി ആഗോളതലത്തില്‍ നടപ്പിലാക്കിവരുന്ന വൈവിധ്യമാര്‍ന്ന പദ്ധതികള്‍ ചെയര്‍മാന്‍ റഷീദലി അവതരിപ്പിച്ചു.

gulf

മരണ വാര്‍ത്തയുടെ നിഴല്‍ നീങ്ങി; പ്രതീക്ഷയുടെ ചിറകിലേറി സുഭാഷ് നാട്ടിലേക്ക് മടങ്ങി

റിയാദ്: മരണാനന്തര കര്‍മ്മങ്ങള്‍ക്കായി കാത്തിരുന്ന കുടുംബാംഗങ്ങളെ വിസ്മയിപ്പിച്ച് ഗൃഹനാഥന്‍ വീട്ടിലേക്ക്. റിയാദില്‍ കെട്ടിട സമുച്ചയത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ കൊല്ലം ആദിനാട് വാഴപ്പളളി വടക്കേതില്‍ ഗോപാലന്‍ സുഭാഷ് (53) ആണ് കഴിഞ്ഞ ദിവസം വീട്ടിലേക്ക് മടങ്ങിയത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ സുഭാഷ് മരിച്ചെന്നാണ് വീട്ടുകാര്‍ക്ക് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് സിആര്‍ മഹേഷ് എംഎല്‍എ സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാടിനോട് ആവശ്യപ്പെട്ടു. മൃതദേഹം ഏറ്റുവാങ്ങി നാട്ടിലെത്തിക്കുന്നതിന് പവര്‍ ഓഫ് അറ്റോണിയും കൈമാറി.

gulf, saudi

ഗള്‍ഫ് സംഘര്‍ഷം: സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

റിയാദ്: സൗദിയില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയില്‍ നിലനില്‍ക്കുന്ന സാഹചര്യം പരിഗണിച്ചാം് എംബസിയുടെ ജാഗ്രതാ നിര്‍ദേശം. രാജ്യത്തെ നിലവിലെ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പ്രാദേശിക ഭരണകൂടവും എംബസിയും നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും എംബസി ഇന്ത്യന്‍േ പ്രവാസി സമൂഹത്തോട് അഭ്യര്‍ഥിച്ചു. റിയാദിലെ ഇന്ത്യന്‍ എംബസിയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കും. ആവശ്യമെങ്കില്‍ പുതിയ നിര്‍ദേശങ്ങളും വിവരങ്ങളും പുറത്തുവിടുമെന്നും എംബസി അറിയിച്ചു. അടിയന്തര

gulf, saudi

ജിസിസി വാഹനങ്ങള്‍ക്ക് നിയന്ത്രണം; സൗദിയില്‍ തുടരാന്‍ അനുമതി 90 ദിവസം മാത്രം

റിയാദ്: ജിസിസി രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ വര്‍ഷത്തില്‍ 90 ദിവസത്തിലധികം സഊദിയില്‍ തുടരാന്‍ പാടില്ലെന്ന് അധികൃതര്‍. വാഹന ഉടമകളുടെ ഗതാഗത നിയമലം ഘനങ്ങള്‍ ഒഴിവാക്കാനും രേഖയില്ലാത്ത വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് പുതിയ ചട്ടത്തിന് മന്ത്രി സഭ അംഗീകാരം നല്‍കിയത്. തുടര്‍ച്ചയായ ദിവസങ്ങള്‍, ഇടവിട്ടുള്ള ദിവസങ്ങള്‍ എന്നിങ്ങനെ ആകെ 90 ദിവസമാണ് ജിസിസി രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനം ഒരു വര്‍ഷം സൗദിയില്‍ തുടരാന്‍ അനുമതി. വാഹനം അതിര്‍ത്തി കടന്ന് പ്രവേശിക്കുന്നതു മുതല്‍ ദിവസം കണക്കാക്കും.

gulf, saudi

ടെര്‍മിനല്‍ മാറ്റം പൂര്‍ത്തിയായി; വികസന കുതിപ്പില്‍ റിയാദ് എയര്‍പോര്‍ട്ട്

റിയാദ്: കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ മാറ്റം വിജയകരമായി പൂര്‍ത്തിയാക്കി. നവീകരിച്ച വിമാനത്താവളത്തില്‍ ഈ മാസം 16 മുതല്‍ 25 വരെയാണ് ടെര്‍മിനല്‍ മാറ്റം നടപ്പിലാക്കിയത്. ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയും യാത്രക്കാര്‍ക്ക് കൂടുതല്‍ മികച്ച സൗകര്യം ലഭ്യമാക്കുന്നതിനുമാണ് പരിഷ്‌കാരം. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിമാനത്താവളം ഘട്ടംഘട്ടമായി വികസിപ്പിക്കുകയാണ്. ഇതിന് അനുയോജ്യമായാണ് പുനഃക്രമീകരണം നടപ്പിലാക്കിയത്. വിമാനത്താവളത്തിലെ എല്ലാ പങ്കാളികളുമായി സഹകരിച്ച് തയ്യാറാക്കിയ സമഗ്ര പ്രവര്‍ത്തന പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ടെര്‍മിനല്‍ പുനഃക്രമീകരിച്ചത്. ആഭ്യന്തര, അന്താരാഷ്ട്ര

gulf, saudi

ഈദിന് ‘ഹിഫ’ സെവന്‍സ് ഫുട്‌ബോള്‍ മേള

ഹായില്‍: കാല്‍പ്പന്തു കളിയാവേശത്തിനൊരുങ്ങി ഹായില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഹിഫ). ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ പ്രഥമ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ബര്‍സാന്‍ ഡെര്‍ബി സ്‌റ്റേഡിയത്തില്‍ വേദിയൊരുക്കുമെന്നു സംഘാടകര്‍ അറിയിച്ചു. വിജയികള്‍ക്ക് ഹബീബ് മെഡിക്കല്‍ സെന്റര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 4000 റിയാല്‍ ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും. റണ്ണേഴ്‌സ്അപ് ടീമിന് സെവന്‍ ഇലവന്‍ സൂപ്പര്‍ മാര്‍ക്കറ്റ് സ്‌പോണ്‍സര്‍ ചെയ്യുന്ന 2500 റിയാല്‍ പ്രൈസ് മണിയും ട്രോഫിയും വിതരണം ചെയ്യും. സഊദിയിലെ വിവിധ പ്രവശ്യകളില്‍ നിന്നു എട്ട് ടീമുകള്‍ മല്‍സരത്തില്‍

gulf, saudi

റമദാന്‍ ചന്ദ്രികയില്‍ സഹോദര്യസാഗരം; ചരിത്രമെഴുതി കെഎംസിസി ഇഫ്താര്‍

റിയാദ്: ആയിരങ്ങള്‍ ഒഴുകിയെത്തിയ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഗ്രാന്റ് ഇഫ്താര്‍ സംഗമം ചരിത്രമായി. മലാസ് ലുലു മാളില്‍ നടന്ന ഇഫ്താറില്‍ ഏഴായിരത്തിലധികം അതിഥികള്‍ പങ്കെടുത്തു. സംഗമം സഊദി കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസസിഡന്റ് വി കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. റമദാന്‍ പുണ്യവും സഹോദര്യത്തിന്റെ സന്ദേശവും കൈമാറിയ ഇഫ്താര്‍ സംഗമം ശ്രദ്ധേയമാണെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച ജാമിഅഃ നൂരിയ്യ അറബിക് കോളേജ് പ്രഫസസര്‍ ളിയാഉദ്ധീന്‍

gulf, saudi

എംബസിയില്‍ ഉപവാസത്തിന്റെ ഉണര്‍വ്; സഹോദര്യ സന്ധ്യയില്‍ ഇഫ്താര്‍ സംഗമം

റിയാദ്: വിശുദ്ധ വ്രതമാസത്തിന്റെ ആത്മീയതയും സഹോദര്യവും പങ്കുവെച്ച് ഇന്ത്യന്‍ എംബസി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. പ്രവാസത്തില്‍ ഒരുമയുടെ കരുത്ത് പുതുക്കിയ സംഗമത്തില്‍ എംബസി ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. എംബസി അംഗണത്തിലായിരുന്നു പരിപാടി. ഇഫ്താര്‍ വിരുന്നിന് മുന്നോടിയായി റമദാന്‍ വ്രതം സമ്മാനിക്കുന്ന മഹത്വം ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജ് പങ്കുവെച്ചു. ജാതി, മത ഭേദമന്യേ മനുഷ്യരെ കൂട്ടിയിണക്കുന്ന ഏകത, കരുണ, സേവനം എന്നീ മൂല്യങ്ങള്‍ സമൂഹ്യ ജീവിതത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. ഉപവാസം

gulf, saudi

കോടതി വിധി ജനാധിപത്യത്തിന് പ്രതീക്ഷ: ആവാസ്

റിയാദ്: കെജരിവാള്‍ ഉള്‍പ്പെടെ 23 നേതാക്കളെ കുറ്റവിമുക്തരാക്കിയ കോതെി വിധി സത്യം മറച്ചു വെക്കാനാവില്ലെന്ന് തെളിയിച്ചതായി ആം ആദ്മി വെല്‍ഫയര്‍ അസോസിയേഷന്‍ (ആവാസ്) പറഞ്ഞു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വ്യാജ കേസുകളുണ്ടാക്കി വ്യക്തികളെയും രാഷ്ട്രീയ നേതാക്കളെയും ഇഡി, സിബിഐ തുടങ്ങിയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്ന മോദി സര്‍ക്കാരിന്റെ നടപടി ജനാധിപത്യത്തിന് ഭൂഷണമല്ല. കോടതി വിധി ഇന്ത്യയിലെ മുഴുവന്‍ ജനാധിപത്യ വിശ്വാസികള്‍ക്കും പ്രതീക്ഷയും പ്രത്യാശയും പകരുമെന്ന് ആവാസ് ഭാരവാഹികളായ അസീസ് മാവൂര്‍, ഇല്യാസ് പാണ്ടിക്കാട്, മജീദ് തിരൂര്‍, അരുണ്‍

gulf, saudi

എംഇഎസ് റിയാദ് ഇഫ്താര്‍ മീറ്റ്

റിയാദ്: മുസ്ലിം എജുക്കേഷനല്‍ സൊസൈറ്റി (എംഇഎസ്) റിയാദ് ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. മലസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ പ്രസിഡന്റ് ടിഎം അഹമ്മദ് കോയ സിറ്റി ഫഌവര്‍ അധ്യക്ഷത വഹിച്ചു. കാല്‍ നൂറ്റാണ്ടായി റിയാദില്‍ പ്രവര്‍ത്തിക്കുന്ന എംഇസ് റിയാദ് ചാപ്റ്റര്‍ നിര്‍ധന വിദ്യാര്‍ഥികള്‍ക്കും സമര്‍ത്ഥരായ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്. റമദാനില്‍ അംഗങ്ങളില്‍ നിന്നു സ്വരൂപിക്കുന്ന ദാന ധര്‍മ്മങ്ങള്‍ അര്‍ഹരായ കുടുംബങ്ങള്‍ക്ക് എത്തിക്കുന്നുണ്ട്. മാറുന്ന കാലത്തിനനുസരിച്ച് വിദ്യാര്‍ഥികളെ സജ്ജരാക്കാനുള്ള വിവിധ പരിപാടികള്‍ക്കും ചാപ്റ്റര്‍ നേതൃത്വം നല്‍കുന്നുണ്ടെന്ന്

gulf, saudi

അര്‍ബുദ ബാധിതര്‍ക്ക് കൈതാങ്ങൊരുക്കിയവരെ ആദരിച്ച് ‘മൈത്രി’

റിയാദ്: മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ സഊദി സ്ഥാപകദിനം ആഘോഷിച്ചു. കേക്ക് മുറിച്ച് മധുരം പങ്കിട്ടായിരുന്നു ആഘോഷം. മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കഴിഞ്ഞ വര്‍ഷം 200 അര്‍ബുദ ബാധിതര്‍ക്ക് ഇരുപത് ലക്ഷത്തിലധികം രൂപ സഹായത്തിന് കൈകോര്‍ത്ത സുമനസുകളെ ചടങ്ങില്‍ ആദരിച്ചു. അത്താഴ വിരുന്നും ഒരുക്കിയിരുന്നു. പ്രസിഡന്റ് റഹ്മാന്‍ മുനമ്പത്ത് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. സഊദി അറേബ്യയുടെ ചരിത്ര പാരമ്പര്യവും രാഷ്ട്രത്തിന്റെ വളര്‍ച്ചയും പ്രവാസി സമൂഹത്തിന് നല്‍കുന്ന അവസരങ്ങള്‍ ഏറെയാണെന്ന് അദ്ദേഹം

Scroll to Top