കേരളപ്പിറവി ആഘോഷിച്ച് എറണാകുളം കൂട്ടായ്മ
റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍ അറുപത്തിയൊമ്പതാമത് കേരളപ്പിറവി ദിനം ആഘോഷിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മുഹമ്മദ് ഉവൈസ് ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. അന്‍സാര്‍ വര്‍ക്കല കേരളത്തെ കുറിച്ചുള്ള കവിത ചൊല്ലി. പ്രസിഡന്റ് കരീം കാനാമ്പുറം അദ്ധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ അലി ആലുവ ഉദ്ഘാടനം ചെയ്തു. മലയാളികള്‍ ഭാഷയിലും സംസ്‌കാരത്തിലും സൗഹൃദത്തിലും ഐക്യമുള്ളവരാണ്. അതാണ് കേരളപ്പിറവി ദിനം ഓര്‍മ്മപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. റിയാദിലെ വിവിധ സംഘടനാ നേതാക്കളായ അജീഷ് ചെറുവട്ടൂര്‍ (ഒഐസിസി), ജിബിന്‍ സമദ് (കൊച്ചിന്‍ കൂട്ടായ്മ), സലാം […]














