സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം 8 ആയി
റിയാദ്: ഇന്നലെയും ഇന്നുമായി മൂന്ന് ഇന്ത്യക്കാര്‍ കൂടി മരിച്ചതോടെ സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം എട്ടായി. സൗദി ബിന്‍ലാദന്‍ ഗ്രൂപ്പില്‍ മക്കാ ഹറം പ്രോജക്ട് ജീവനക്കാരായ ഫക്ര ആലം, മുഹമ്മദ് അസ്‌ലം ഖാന്‍, മദീനയില്‍ ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍ ബര്‍ക്ക് അലി അബ്ദുല്ലത്തിഫ് ഫകീര്‍ എന്നിവരാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയാണ് അസ്‌ലം ഖാന്‍(51). ഏപ്രില്‍ 3 ന് മക്കയിലെ കിംഗ് ഫൈസല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വെന്റിലേറ്ററിലായിരുന്ന അദ്ദേഹം ശനിയാഴ്ച രാത്രിയാണ് മരിച്ചത്. ജിദ്ദയിലെ […]











