കെ.എസ്.എ അംഗന അവാര്‍ഡുകള്‍ വിതരണം ചെയ്തു
റിയാദ്: സൗദിയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകളെ ആദരിക്കുന്നതിന്റെ ഭാഗമായി ഫ്രന്റ്‌സ് ക്രിയേഷന്‍സ് നെസ്റ്റോ ഹൈപര്‍മാര്‍ക്കറ്റുമായി സഹകരിച്ച് കെ.എസ്.എ അംഗന സൂപര്‍ വുമണ്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു. വിവിധ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ച 12 പേര്‍ക്കും ജൂറിയുടെ പ്രത്യേക പരാമര്‍ശമുള്ള മൂന്നു പേര്‍ക്കുമാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്. നെസ്റ്റോ അസീസിയ ട്രെയിന്‍മാളില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ജി.ബി.ആര്‍.സി പ്രസിഡന്റും സൗദി പൗരപ്രമുഖനുമായ ഡോ. തൗഫീഖ് അല്‍സുവൈലിം മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ എംബസി ഡിസിഎം ഡോ. പ്രദീപ് സിംഗ് രാജ് പുരോഹിത് […]














