തബൂക്കില്‍ ഓച്ചിറ കലാകേന്ദ്രം ഓണാഘോഷം ഓഗസ്ത് 28ന്
തബൂക്ക്: പ്രവാസി മലയാളി കൂട്ടായ്മ തബൂക്ക് ഓച്ചിറ കലാകേന്ദ്രം ഓണാഘോഷം ഒരുക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യമാര്‍ന്ന കലാ, സാംസ്‌കാരിക പരിപാടികളും അരങ്ങേറും. ആഗസ്ത് 28ന് തബൂക്ക് മദീന റോഡിലെ വിഎല്‍എസ് റിസോര്‍ട്ട് ആന്‍ഡ് അറീനയില്‍ രാത്രി ഒമ്പതിന് പരിപാടികള്‍ ആരംഭിക്കും. ഓച്ചിറ കലാ കേന്ദ്രം കമ്മിറ്റിയംഗവും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഇസ്മായില്‍ പുള്ളാട്ട് രചന നിര്‍വ്വഹിച്ച് കോഴിക്കോട് ഡെസ്റ്റിനി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ‘ചില്ലിട്ട മുറികള്‍’ നോവലിന്റെ സൗദിതല പ്രകാശനം, ഗായകന്‍ കൊല്ലം ഷാഫിയും സംഘവും അവതരിപ്പിക്കുന്ന ഇശല്‍ സന്ധ്യ, […]













