കേളി ന്യൂസനയ്യ സമ്മേളനം ഓഗസ്ത് 8ന്; ലോഗോ പ്രകാശനം ചെയ്തു
റിയാദ്: ന്യൂസനയ്യ ഏരിയ ഒന്‍പതാമത് ഏരിയ സമ്മേളനം ഓഗസ്റ്റ് 8ന് നടക്കും. പന്ത്രണ്ടാം കേളി കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായാണ് സമ്മേളനം. ന്യൂസനയ്യഏരിയ പ്രസിഡന്റ് നിസാര്‍ മണ്ണഞ്ചേരിയുടെ അധ്യക്ഷതയില്‍ ലോഗോ പ്രകാശനം നടന്നു. കേളി കേന്ദ്ര കമ്മിറ്റി അംഗം ഷാജി റസാഖ് ഏരിയ സെക്രട്ടറി ഷിബു തോമസിനു ലോഗോ കൈമാറി പ്രകാശനം നിര്‍വ്വഹിച്ചു. ഏരിയ രക്ഷാധികാരി കണ്‍വീനര്‍ ബൈജു ബാലചന്ദ്രന്‍, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ താജുദീന്‍, അബ്ദുല്‍കലാം, അബ്ദുല്‍ നാസര്‍, ഷാമല്‍രാജ്, സജീഷ്, സതീഷ് കുമാര്‍, മധുഗോപി, […]














