വഖഫ് ഭേദഗതി: ഇടക്കാല ഉത്തരവ് ഫാസിസ്റ്റ് നിലപാടുകള്‍ക്കെതിരെയുള്ള പ്രഹരം
ഹായില്‍: വഖ്ഫ് ഭേദഗതിക്കെതിരെ ജനാധിപത്യ രീതിയില്‍ പ്രതിഷേധങ്ങള്‍ ശക്തിപ്പെടണമെന്ന് രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍. എസ്. സി) ഹായില്‍ സോണ്‍ കമ്മറ്റി സംഘടിപ്പിച്ച വിചാര സദസ്സ് ആവശ്യപ്പെട്ടു. മത സ്ഥാപനങ്ങളുടെ സ്വതന്ത്ര്യവും സുതാര്യമായ ഇടപെടലുകളും നില നിര്‍ത്തണം. ഇതിനു പ്രധാനപ്പെട്ട ഘടകമാണ് വഖ്ഫ് ബോര്‍ഡുകള്‍. എന്നാല്‍ മത സ്ഥാപനങ്ങളുടെ സ്വത്വവും കാര്യക്ഷമതയും തകര്‍ക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി. ഇതിനെതിരെ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ഭരണഘടനാ മൂല്യങ്ങളും മതസ്വാതന്ത്ര്യവും ലംഘിക്കുന്ന ഫാസിസ്റ്റ് നിലപാടുകള്‍ക്കെതിരെയുള്ള പ്രഹരമാണ്. മത […]













