Sauditimesonline

sushma two
ഭയവും ആശയക്കുഴപ്പവും അകറ്റാം; തെറാപ്പികളിലൂടെ മാനസികാരോഗ്യം

Damam, gulf, Jeddah, Riyad

“നേരിനായി സംഘടിക്കുക, നീതിക്കായി പോരാടുക” കെഎംസിസി പ്രചാരണ സമ്മേളനം ഡിസംബര്‍ 6ന്

റിയാദ്: നേരിനായി സംഘടിക്കുക, നീതിക്കായി പോരാടുക എന്ന പ്രമേയത്തില്‍ സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് ക്യാമ്പയിന്റെ പ്രചരണാര്‍ത്ഥം റിയാദ് മലപ്പുറം ജില്ല കെഎംസിസി റിയാദില്‍ പ്രചാരണ സമ്മേളനം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 6 വെള്ളി രാത്രി 7:30ന് ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിലാണ് പരിപാടിയെന്ന് സംഘാടകര്‍ അറിയിച്ചു. മുസ്ലിം ലീഗിന്റെയും കെഎംസിസിയുടെയും നേതാക്കള്‍ പങ്കെടുക്കുമെന്ന് കെഎംസിസി ആക്ടിങ് പ്രസിഡന്റ് ഷരീഫ് അരീക്കോട്, ജനറല്‍ സെക്രട്ടറി അസീസ് വെങ്കിട്ട എന്നിവര്‍ അറിയിച്ചു. സൗദി കെഎംസിസി ദേശീയ സമിതി ആവിഷ്‌ക്കരിച്ച സാമൂഹ്യ […]

Damam, Damam, gulf, Jeddah, Jeddah, Riyad, Riyad

സംഗീത പ്രതിഭ വൈഷ്ണവ് ഗിരീഷ് വെള്ളിയാഴ്ച്ച റിയാദില്‍

റിയാദ്: വളര്‍ന്നുവരുന്ന സംഗീത പ്രതിഭ വൈഷ്ണവ് ഗിരീഷിന്റെ സ്വരമാധുരി ആസ്വാദിക്കാന്‍ റിയാദില്‍ അവസരം ഒരുക്കുന്നു. റിയാദ് ടാക്കീസ്, കെ സെവന്‍ സ്റ്റുഡിയോ, എഫ് സിക്‌സ് മീഡിയ എന്നിവ സംയുക്തമായാണ് സംഗീത വിരുന്ന് ഒരുക്കിയിട്ടുളളത്. ‘ഐസോണിക് മ്യൂസിക് ഐഡൊള്‍ 2019’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാിെ ഡിസംബര്‍ 6ന് വെള്ളി വൈകീട്ട് 7ന് എക്‌സിറ്റ് 18 ലെ നോഫ ഓഡിറ്റോറിയത്തില്‍ അരങ്ങേറും. ഇന്ത്യന്‍ ഐഡോള്‍ റിയാലിറ്റി ഷോയിലെ മികച്ച പ്രകടനത്തോടെയാണ് വൈഷ്ണവ് സംഗീത ലോകത്ത് ശ്രദ്ധനേടുന്നത്. സൗദി പൗരന്‍

Damam, gulf, Jeddah, Riyad

റിയാദില്‍ മാധ്യമ സമ്മേളനം സമാപിച്ചു; മീഡിയാ സിറ്റി സ്ഥാപിക്കുമെന്ന് മന്ത്രി

റിയാദ്: ദ്വിദിന മാധ്യമ സമ്മേളനം റിയാദില്‍ സമാപിച്ചു. ‘മാധ്യമ വ്യവസായം-അവസരങ്ങളും വെല്ലുവിളികളും’ എന്ന പ്രമേയമാണ് സമ്മേളനം ചര്‍ച്ച ചെയ്തത്. ദേശീയ, അന്തര്‍ ദേശീയ രംഗത്തെ ആയിരത്തിലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. റിയാദില്‍ മീഡിയാ സിറ്റി സ്ഥാപിക്കുമെന്ന് മീഡിയാ മന്ത്രി തുര്‍ക്കി അല്‍ ശബാന പറഞ്ഞു. രാജ്യത്തെ എല്ലാ പ്രവിശ്യകളിലും പ്രാദേശിക ടെലിവിഷന്‍ ചാനലുകളും റേഡിയോ സ്‌റ്റേഷനുകളും സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. 32 രാജ്യങ്ങളില്‍ നിന്നുളള മാധ്യമ പ്രവര്‍ത്തകരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ടെലിവിഷന്‍, അച്ചടി മാധ്യമ രംഗത്തെ വെല്ലുവിളികള്‍

Damam, gulf, Jeddah, Riyad

അരാംകോ ഷെയര്‍ നേടാന്‍ ആവശ്യക്കാര്‍ ഏറെ

റിയാദ്: സൗദി അരാംകോ ഷെയര്‍ നേടാനുളള അപേക്ഷകരുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. സ്ഥാപനങ്ങള്‍ക്ക് 200 കോടി ഓഹരികളാണ് നീക്കിവെച്ചത്. എന്നാല്‍ ഇതിന്റെ ഇരട്ടി അപേക്ഷകളാണ് ലഭിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒരു ശതമാനം ഷെയറുകളാണ് സ്ഥാപനങ്ങള്‍ക്കായി നീക്കിവെച്ചത്. ഇതുപ്രകാരം 32 റിയാല്‍ വിലയുളള 200 കോടി ഷെയറുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. എന്നാല്‍ ആവശ്യക്കാരുടെ എണ്ണം 227 ശതമാനം ഉയര്‍ന്നതായി ഇനീഷ്യല്‍ പബ്‌ളിക് ഓഫറിംഗ് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റുമാരായ സാംബ കാപ്പിറ്റല്‍, അല്‍ അഹ്‌ലി കാപ്പിറ്റല്‍, സൗദി എച് എസ് ബി

Damam, gulf, Jeddah, Riyad

ക്രിയേറ്റീവ് മൈന്‍ഡ്‌സ് ശില്പശാ ഡിസംബര്‍ 28ന്

റിയാദ്: വനിതാ കൂട്ടായ്മ ക്രിയേറ്റീവ്മൈന്‍ഡ്‌സ്കരകൗശല പരിശീലന ശില്പശാല സംഘടിപ്പിക്കുന്നു. ഡിസംബര്‍ 28 ശനിയാഴ്ച വൈകുന്നേരം 3 മുതല്‍ ബത്ഹ സ്ട്രീറ്റിലെ അല്‍മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തിലാണ് പരിപാടി. സ്ത്രീകള്‍ക്കായി അലങ്കാര തയ്യല്‍, ക്രീയേറ്റീവ് ഡെക്കോര്‍ ഐഡിയാസ്, ജുവല്ലറി മേക്കിങ്, കുട്ടികള്‍ക്കായി ഗ്ലാസ് പെയിന്റിങ്, ബെസ്റ്റ് ഔട്ട് ഓഫ് വെയ്സ്റ്റ്, ക്ലേ മോഡലിംഗ് തുടങ്ങിയ ഇനങ്ങളിലാണ് പരിശീലനം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 സ്ത്രീകള്‍ക്കും കുട്ടി കള്‍ക്കുമാണ്പരിശീലനത്തില്‍പങ്കെടുക്കാന്‍ അവസരം. സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടുംബ വേദിയാണ് ക്രിയേറ്റീവ്

Damam, gulf, Jeddah, Riyad

എം.ഇ.എസ് മമ്പാട് കോളെജ് അലുംനി കുടുംബ സംഗമം

റിയാദ്: എം.ഇ.എസ് മമ്പാട് കോളെജ് പൂര്‍വ വിദ്യര്‍ത്ഥികളുടെ കുടുംബ സംഗമം ‘ഒരു വട്ടം കൂടി 2019’ വിവിധ കലാ സാംസ്‌കാരിക പരിപാടികളോടെ നടന്നു. റിയാദ് ബത്ഹ അപോളോ ഡിമോറയിലെ ഉമ്മര്‍ ഫാറൂഖ് നഗര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം ഫ്‌ളീരിയ ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ ടി എം അഹമ്മദ് കോയ സംഗമം ഉദ്ഘാടനം ചയ്തു. പ്രസിഡണ്ട് അബ്ദുല്ല വല്ലാഞ്ചിറ അദ്യക്ഷത വഹിച്ചു. ഐ.ഐ.ടി. അധികൃതരുടെ അനാസ്ഥയില്‍ മരണം വരിക്കേണ്ടി വന്ന പ്രവാസി പെണ്‍കുട്ടി ഫാത്തിമ ലത്തീഫ്, പാമ്പ് കടിയേറ്റ്

Damam, gulf, Jeddah, Riyad

റിഫ മെഗാകപ്പ് ഫിക്‌സ്ചര്‍ പ്രകാശനം ചെയ്തു

റിയാദ്: റിയാദ് ഇന്ത്യന്‍ഫുട്‌ബോള്‍ അസോസിയേഷന്‍ (റിഫ) സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 6, 13, 20, 27തീയതികളില്‍ നടക്കും. അല്‍ഖര്‍ജ് റോഡിലെ അസ്‌കാന്‍2ല്‍ നടക്കുന്ന മത്സരത്തിന്റെ ഫിക്‌സ്ചര്‍ പ്രകാശനം മുഖ്യപ്രായോജകരായ ഐസോണിക് മാനേജര്‍ നൗഷാദ് നിര്‍വഹിച്ചു. റിഫയില്‍ രജിസ്റ്റര്‍ചെയ്ത 32 ടീമുകള്‍ മത്സരത്തില്‍ മാറ്റുരക്കും. നോക്ക്ഔട്ട് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍. പരിപാടി അബ്ദുള്ള വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. റിഫ ജീവകാരുണ്യ കൂപ്പണ്‍ വിതരണോദ്ഘാടനം സെക്രട്ടറി സൈഫു കരുളായിക്ക് നല്‍കി നാസര്‍ കാരന്തുര്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് മുസ്തഫ കവ്വായി,

Damam, gulf, Jeddah, Riyad

റിയാദില്‍ പ്രാപ്പിടിയന്‍ പക്ഷികളുടെ പ്രദര്‍ശനം

റിയാദ്: സൗദി ഫാല്‍ക്കണ്‍ ക്ലബ് സംഘടിപ്പിക്കുന്ന രണ്ടാമത് പ്രദര്‍ശനം ആരംഭിച്ചു. രണ്ടു കോടി റിയാല്‍ കാഷ് പ്രൈസ് സമ്മാനിക്കുന്ന വിവിധ മത്സരങ്ങളും പ്രദര്‍ശനത്തിന്റെ ഭാഗമായി നടക്കും. ഡിസംബര്‍ 16ന് പ്രദര്‍ശനം സമാപിക്കും. ഫാല്‍ക്കന്‍ (പ്രാപ്പിടിയന്‍ പറവകള്‍) അറബികളുടെ ജീവിതത്തിന്റെ ഭാഗമാണ്. ഫാല്‍ക്കന്‍ പക്ഷികളെ ഉപയോഗിച്ച് മരുഭൂമിയില്‍ മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടുന്നത് അറബികള്‍ക്ക് ഹരമാണ്. അതുകൊണ്ടുതന്നെ റിയാദിലൊരുക്കിയ ഫാല്‍ക്കന്‍ ആന്റ് ഹന്റിംഗ് എക്‌സിബിഷന്‍ കാണാന്‍ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ നിന്നും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുളളവരുടെ പ്രവാഹമാണ് അനുഭവപ്പെടുന്നത്. ഇരുപത്

Damam, gulf, Jeddah, Riyad

മലബാര്‍ അടുക്കള: സജ്‌ന സലിം റിയാദിലെ സൂപ്പര്‍ ഷെഫ്

മലബാര്‍ അടുക്കള അഗോള പാചക മത്സരം ‘സൂപ്പര്‍ ഷെഫി’ന്റെ റിയാദ് പ്രവിശ്യാ മത്സരം മുറബ്ബ റിയാദ് അവന്യൂമാളിലെ ലുലു ഹൈപ്പറില്‍ നടന്നു. വര്‍ണാഭമായ കലാ വിരുന്നോടെയാണ് രുചിക്കൂട്ടിന്റെ മേളപ്പെരുക്കത്തിന് അരങ്ങുണര്‍ന്നത്. മലയാളികള്‍ക്കു പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളളവരും പാക്കിസ്ഥാന്‍, ഫിലിപ്പൈന്‍സ് സ്വദേശികളും മത്സരത്തില്‍ പങ്കെടുത്തു. ഓരോ നാട്ടിലേയും പരമ്പരാഗത വിഭവങ്ങളാണ് മത്സരാര്‍ഥികളിലേറെയും തയ്യാറാക്കിയത്. മണ്‍ചട്ടിയില്‍ ഫിഷ് ദം ബിരിയാനി തയ്യാറാക്കിയാണ് മലയാളി വീട്ടമ്മമാര്‍ മത്സരത്തില്‍ പങ്കെടുത്തത്. സജ്‌ന സലിം ഒന്നാം സ്ഥാനവും സുബി ഷംസ് രണ്ടാം

Education

റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ പ്രവേശനം; അപേക്ഷ ക്ഷണിച്ചു

റിയാദ്: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ 2020-21 അധ്യായന വര്‍ഷത്തേക്കുളള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 8വരെ അപേക്ഷാ ഫോം സ്‌കൂളിലെ ബോയ്‌സ്, ഗേള്‍സ് വിഭാഗങ്ങളിലെ റിസപ്ഷനില്‍ ലഭ്യമാണ്. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. മൂന്ന് വയസിന് മുകളിലുളള കുട്ടികള്‍ക്കാണ് എല്‍ കെ ജിയില്‍ പ്രവേശനം. യുകെജി പ്രവേശനത്തിനുളള എന്‍ട്രന്‍സ് ടെസ്റ്റില്‍ ഇംഗ്ലീഷ്, കണക്ക് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്‍ട്രന്‍സ് ടെസ്റ്റിന്റെ വിശദാംശങ്ങള്‍ സ്‌കൂളിന്റെ www.iisriyadh.com/ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Riyad, todays events

റിയാദിലെ പരിപാടികള്‍

2019 ഡിസംബര്‍ 6 വെളളിറിയാദ് ടാകീസ് സംഗീത നിശ, നോഫ ഓഡിറ്റോറിയം. 2019 ഡിസംബര്‍ 6 വെളളിക്ഷമ സ്ത്രീ കൂട്ടായ്മ, ക്ഷമോത്സവം 2019 ഡിസംബര്‍ 12 വ്യാഴംസൂപ്പര്‍ ഡ്യൂപര്‍ ട്രൂപ്, സീസണ്‍ 3 ഷിഫ അല്‍ ജസീറ ഓഡിറ്റോറിയം ബത്ഹ 2019 ഡിസംബര്‍ 13, വെളളിതൃശൂര്‍ സംഗമം, ഇളഞ്ചിത്തറ മേളം, അല്‍ ഒവൈദ വിശ്രമ കേന്ദ്രം, അല്‍ ഖൈര്‍ 2019 ഡിസംബര്‍ 13 വെളളിദേവിക കലാക്ഷേത്ര, ‘അരങ്ങ്’ ലൂസന്റ് കോംപൗണ്ട്, ലമണ്‍ റസ്റ്ററന്റിന് എതിര്‍വശം 2019 ഡിസംബര്‍

gulf

സൗജന്യ വൈഫൈ സുരക്ഷിതമല്ല; ഓണ്‍ലൈന്‍ ഇടപാടില്‍ ജാഗ്രതവേണം

റിയാദ്: ഇന്റര്‍നെറ്റ് യുഗത്തില്‍ അറിയേണ്ടതും പഠിക്കേണ്ടതും വിശകലനം ചെയ്ത ശില്പശാല ശ്രദ്ധേയമായി.. അതിരുകളില്ലാത്ത ലോകമാണ് ഇന്റര്‍നെറ്റിന്റേത്. ദൈനംദിന ജീവിതത്തിന്റെ ഭാഗമായി ഇന്റര്‍നെറ്റും അനുബന്ധ സേവനങ്ങളും മാറി. ഇതോടെ ജാഗ്രതയും സൂക്ഷയും കരുതലും ആവശ്യമാണെന്ന സന്ദേശമാണ് ശില്പശാല ചര്‍ച്ച ചെയ്തത്. സാധാരണക്കാര്‍ക്ക് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ അവബോധം സൃഷ്ടിക്കുന്നതിന് മലയാളികളുടെ നേതൃത്വത്തിലുളള ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എക്‌സ്‌പെര്‍ട്‌സ് ആന്റ് എഞ്ചിനീയേഴ്‌സ് ആണ് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചത്. കുട്ടികളും സൈബര്‍ സുരക്ഷയും എന്ന വിഷയം അമീര്‍ ഖാന്‍ അവതരിപ്പിച്ചു. സൗജന്യ വൈഫൈ കണക്ഷന്‍

gulf

ഫിറോസ് ചെമ്മലക്ക് യാത്രയയപ്പ്

റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മലപ്പുറം നിലമ്പൂര്‍ സ്വദേശി ഫിറോസ് ചെമ്മലക്ക് യവനിക കലാസാംസ്‌കാരിക വേദി യാത്രയയപ്പ് നല്‍കി. രണ്ടര പതിറ്റാണ്ടിലേറെ റിയാദിലെ സാമൂഹ്യ, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഫിറോസ് യവനിക ജനറല്‍ സെക്രട്ടറിയാണ്. യാത്രയയപ്പ് സംഗമം എന്‍.ആര്‍.കെ ഫോറം ചെയര്‍മാന്‍ അഷ്‌റഫ് വടക്കേവിള ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡന്റ് ഷാജി മഠത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗം സത്താര്‍ കായംകുളം ആമുഖ പ്രഭാഷണം നടത്തി. ജയന്‍ കൊടുങ്ങല്ലൂര്‍, നാസര്‍ കാരന്തൂര്‍

Scroll to Top