ഖത്തീഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു; ആശ്വാസമെന്ന് ആരോഗ്യ മന്ത്രാലയം
ദമ്മാം: സൗദിയില്‍ ആദ്യം കൊവിഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്ത കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫില്‍ പുതിയ രോഗബാധിതരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കര്‍ശനമായ മുന്‍കരുതല്‍ നടപടികളെത്തുടര്‍ന്നാണ് വൈറസ് ബാധ പടരുന്നത് തടയാന്‍ കഴിഞ്ഞത്. കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് ഖത്തീഫ് നഗരം അടക്കുകയും ഈ പ്രദേശത്തേക്കുളള ഗതാഗതത്തിന് നിയന്ത്രംം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇറാന്‍ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ സൗദി പൗരന്‍മാര്‍ക്കാണ് ഇവിടെ രോഗബാധ ഉണ്ടായത്. നാല് പുതിയ കേസുകള്‍ മാത്രമാണ് ഖത്തീഫില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും […]













