സൗദിയില്‍ കൊറോണ ഗവേഷണം നടത്തുമെന്ന് ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ സെന്റര്‍
റിയാദ്: ജനിതക പരമ്പരകളുടെ ന്യൂ ജനറേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പുതിയ കൊറോണ വൈറസിനെക്കുറിച്ച് ഗവേഷണം ആരംഭിക്കുമെന്ന് സൗദി നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ സെന്റര്‍. കോവിഡ് 19 അണുബാധയുടെ അതിര്‍വരമ്പുകള്‍ നിര്‍ണയിക്കുന്നതിനും രാജ്യത്തിനുള്ളില്‍ രോഗം പടരുന്നത് കണ്ടെത്തുന്നതിനും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുമെന്ന് കേന്ദ്രം അറിയിച്ചു. പകര്‍ച്ചവ്യാധി, സാംക്രമികേതര രോഗങ്ങള്‍, പരിക്കുകള്‍, മറ്റ് ആരോഗ്യ ഭീഷണികള്‍ എന്നിവ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമാണ് ഗവേഷണം ലക്ഷ്യം വെക്കുന്നത്. ഇതിനു പുറമെ, ജനസംഖ്യക്കു ആനുപാതികമായി ജനങ്ങളുടെ ആരോഗ്യ സ്ഥിതി വിവരം, […]











