വനിതാ ദിനം ആഘോഷിച്ച് ‘ഓറ’
റിയാദ്: ഓറ ആര്‍ട്ടി ക്രാഫ്റ്റിന്റെ നേതൃത്വത്തില്‍ ലോക വനിതാ ദിനം ആഘോഷിച്ചു. നല്ലെ നാളേക്ക് സുസ്ഥിര ലിംഗ സമത്വം എന്ന പ്രമേയത്തിലായിരുന്നു പരിപാടി.റിയാദ് അവന്യൂ മാളില്‍ നടന്ന വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച ഏഴ് വനിതകളെ ആദരിച്ചു. വൈവിധ്യമാര്‍ന്ന കലാ, സാംസ്‌കാരിക പരിപാടികളും മത്സരങ്ങളും അരങ്ങേറി. ഡോ. ഹസീന ഫുവാദ് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. വീടകങ്ങളില്‍ മാത്രം കഴിയേണ്ടവരല്ല സ്ത്രീകളെന്നും സമൂഹത്തിലേക്ക് മുന്നിട്ടറങ്ങി കരുത്തു കാട്ടണമെന്നും അവര്‍ പറഞ്ഞു. ലിംഗസമത്വം അംഗീകരിക്കുമെന്ന് പ്രതിജ്ഞയും […]














