Sauditimesonline

iran foreign minister abbas
നയതന്ത്ര വഴി തുറക്കുന്നു; ഇറാന്‍ വിദേശകാര്യ മന്ത്രി പാകിസ്ഥാനില്‍
Damam, gulf, Jeddah, Riyad

ഫ്രറ്റേണിറ്റി ഫോറം രക്തദാന ക്യാമ്പ്

റിയാദ്: റിപ്പബ്‌ളിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കേരള ചാപ്റ്റര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയില്‍ നടന്ന ക്യാമ്പില്‍ നിരവധി ആളുകള്‍ രക്തം ദാനം ചെയ്തു. ഫോറം പ്രവര്‍ത്തകരെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ഹോസ്പിറ്റല്‍ ബ്ലഡ് ഡൊണേഷന്‍ മേധാവി ഡോക്ടര്‍ സയീദ് അഹമ്മദ് അഭിനന്ദിച്ചു. ബ്ലഡ് ബാങ്ക് ഹെഡ് നേഴ്‌സ് അഹദ് സലിം, ബ്ലഡ് ബാങ്ക് സ്‌പെഷ്യലിസ്‌റ് മുഹമ്മദ് അല്‍ മുത്തേരി, സിസ്റ്റര്‍ മരിയാ കെലിന്‍ […]

Damam, gulf, Jeddah, Riyad

ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവര്‍ക്ക് നിയന്ത്രണം പ്രാബല്യത്തില്‍

റിയാദ്: സൗദിയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞു വരുന്നത് ആശ്വാസമാകുന്നു. 24 മണിക്കൂറിനിടെ 3861 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 4377 പേര്‍ രോഗമുക്തി നേടി. ഒരാള്‍ മരിച്ചു. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ 981 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, സൗദിയില്‍ കൊവിഡ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്തവര്‍ക്കുള്ള നിയന്ത്രണം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഉംറ തീര്‍ത്ഥാടകര്‍ക്കും ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാണ്. രണ്ടാം ഡോസ് സ്വീകരിച്ച് എട്ടു മാസം

Damam, gulf, Jeddah, Riyad

തൊഴില്‍ നൈപുണ്യ പരീക്ഷയില്‍ 14,500 പേര്‍ക്ക് പരാജയം; ഇവരുടെ ഇഖാമ പുതുക്കില്ല

റിയാദ്: സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ നൈപുണ്യ പരീക്ഷയില്‍ 14480 വിദേശികള്‍ പരാജയപ്പെട്ടതായി മാനവ വിഭവ ശേഷി സാമൂഹിക വികസന കാര്യമന്ത്രാലയം. ഏഴ് മാസത്തിനിടെ നടത്തിയ പരീക്ഷയിലാണ് ചെയ്തുകൊണ്ടിരിക്കുന്ന ജോലിയില്‍ പ്രാവീണ്യം ഇല്ലാത്തവരാണെന്ന് കണ്ടെത്തിയത്. പരീക്ഷയില്‍ പരാജയപ്പെടുന്നവരുടെ വര്‍ക് പെര്‍മിറ്റും താമസാനുമതി രേഖയായ ഇഖാമയും പുതുക്കി നല്‍കില്ല. ഇതോടെ ഇവര്‍ രാജ്യം വിടാന്‍ നിര്‍ബന്ധിതരാകും. 83,337 വിദേശികളാണ് ഇതുവരെ പരീക്ഷ എഴുതിയത്. ഇതില്‍ 90.56 ശതമാനം വിജയിച്ചു. 23 വിഭാഗങ്ങളില്‍ ആയിരത്തിലധികം തസ്തികകളില്‍ ജോലി ചെയ്യുന്നതിന്

Damam, gulf, Jeddah, Riyad

റിയാദ് സീസണ്‍ വിജയകരം; 100 ദിവസം ഒരു കോടി സന്ദര്‍ശകര്‍

റിയാദ്: റിയാദ് സീസണ്‍ ആഘോഷ പരിപാടികളില്‍ ഒരു കോടിയിലധികം ജനങ്ങള്‍ സന്ദര്‍ശനം നടത്തിയതായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി. 100 ദിവസത്തിനിടെയാണ് ഇത്രയും സന്ദര്‍ശകര്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തതെന്നും അതോറിറ്റി വ്യക്തമാക്കി. ഒക്‌ടോബര്‍ 21ന് ആണ് റിയാദ് സീസണ്‍ രണ്ടാം എഡിഷന്‍ ആരംഭിച്ചത്. അഞ്ചു മാസം നീണ്ടു നില്‍ക്കുന്ന റിയാദ് സീസസണ്‍ 100 ദിവസം പൂര്‍ത്തിയാക്കിയതായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി അല്‍ ശൈഖ് പറഞ്ഞു. റിയാദിലെ വിവിധ വേദികളില്‍ അരങ്ങേറുന്ന പരിപാടിയില്‍ സന്ദര്‍ശനം നടത്തിയ ഒരു

Damam, gulf, Jeddah, Riyad

മീഡിയാ വണ്‍ സംപ്രേഷണ വിലക്ക്: പ്രതിഷേധിച്ച് പ്രവാസ ലോകം

റിയാദ്: മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയത്തിന്റെ നടപടിയില്‍ പ്രതിഷേധം ശക്തം. റിയാദ്, ജിദ്ദ, ദമ്മാം മീഡിയാ ഫോം കേന്ദ്ര സര്‍ക്കാര്‍ നടപടിയെ അപലപിച്ചു. അഭിപ്രായ സ്വാതന്ത്യത്തിനെതിരെയുള്ള ഭരണകൂട കയ്യേറ്റം ജനാതിപത്യ ഇന്ത്യക്ക് അപമാനമാണെന്ന് റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രതികരിച്ചു. ജനാധിപത്യത്തിലെ ഫോര്‍ത്ത് എസ്‌റ്റേറ്റാണ് മാധ്യമങ്ങള്‍. അധികാരികള്‍ അവരുടെ കടമ നിര്‍വഹിക്കാതിരിക്കുമ്പോള്‍ ചൂണ്ടിക്കാണിക്കാനും അരികുവല്‍കരിക്കപെട്ടവരുടെ ശബ്ദം ഉച്ചത്തില്‍ പൊതുസമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാനുമുള്ള മാധ്യമ ധര്‍മ്മം തടയുന്ന രീതി ഭീരുത്വമാണ്. അപക്ക്വവും നീതിക്ക്

Damam, gulf, Jeddah, Riyad

ഉനൈസയില്‍ മലയാളി മരിച്ചു

ബുറൈദ: ഉനൈസ ശിഫയില്‍ കാസര്‍കോഡ് സ്വദേശി മരിച്ചു.ഉളളിയത്തടുക്കം ആര്‍ ഡി നഗര്‍ മധൂര്‍ കൂടല്‍ മണ്ണിപ്പടി സഹിജ്ഹ മഗരക്കറ്റ (50) ആണ് മരിച്ചത്. ബക്കാല ജീവനക്കാരനാണ്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

Damam, gulf, Jeddah, Riyad

ഇന്ത്യന്‍ എംബസിയുടെ പേരില്‍ വ്യാജ ട്വിറ്റര്‍ സന്ദേശം

റിയാദ്: ഇന്ത്യന്‍ എംബസിയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ട്വിറ്റര്‍ ഹാന്റിലിനെതിരെ ജാഗ്രത പാലിക്കണമെന്ന് എംബസി അറിയിച്ചു. സൗദിയിലുളള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടുന്നുണ്ടെന്നും എംബസി വ്യക്തമാക്കി. എംബസി സപ്പോര്‍ട്ട് എന്ന പേരില്‍ പ്രചരിക്കുന്ന ട്വിറ്റര്‍ ഹാന്റില്‍ വഴിയാണ് സൗദിയിലുളള ഇന്ത്യക്കാരെ തെറ്റിദ്ധരിപ്പിക്കുന്നത്. ഐന്‍ഡി അണ്ടര്‍ സ്‌ക്വയര്‍ എംബസി ഡോട് എംഇഎ ഡോട് ജിഒവി അറ്റ് പ്രോറ്റോണ്‍മെയില്‍ ഡോട് കോം എന്ന ഇ മെയില്‍ വിലാസവും പ്രചരിക്കുന്നുണ്ട്. പ്രചരിക്കുന്ന ട്വിറ്റര്‍ അക്കൗണ്ട്, ഇ മെയില്‍ ഐഡി

Damam, gulf, Jeddah, Riyad

വാറ്റ് നിയമ ലംഘനം: ബോധവത്ക്കരണം നടത്തുമെന്ന് അതോറിറ്റി

റിയാദ്: സൗദിയില്‍ മൂല്യ വര്‍ധിത നികുതി ലംഘനം നടത്തുന്നവരെ ബോധവത്ക്കരിക്കുമെന്ന് സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റി. ആദ്യ ഘട്ടത്തില്‍ ഇവര്‍ക്ക് പിഴ ചുമത്തില്ല. നിയമ ലംഘനങ്ങള്‍ക്കുളള പിഴ സംഖ്യ പുനര്‍ നിര്‍ണയിച്ചിട്ടുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി. സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റി ഉദ്യോഗസ്ഥര്‍ വ്യാപാര കേന്ദ്രങ്ങളില്‍ വ്യാപക പരിശോധനയാണ് നടത്തുന്നത്. എന്നാല്‍ പരിശോധനകളില്‍ നിയമ ലംഘനം കണ്ടെത്തിയാല്‍ പിഴ ചുമത്തില്ല. പിഴ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്താനാണ് തീരുമാനമെന്ന് അതോറിറ്റി വ്യക്തമാക്കി. എന്നാല്‍ മൂന്നു മാസത്തിനകം നിയമ ലംഘനം ആവര്‍ത്തിച്ചാല്‍

Damam, gulf, Jeddah, Riyad

ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെബിനാര്‍

റിയാദ്: ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ്-കേരള സ്‌റ്റേറ്റ് കമ്മിറ്റി റിപ്പബ്‌ളിക് ദിനത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു. സുലൈമാനിയ മലാസ് ഓഡിറ്റോറിയത്തില്‍ നടന്ന വെബിനാര്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അശ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ജനാധിപത്യത്തേയും, ഭരണഘടനയേയും സംരക്ഷിക്കുന്നതിന് വേണ്ടി രാഷ്ട്രത്തെ സ്‌നേഹിക്കുന്ന, എല്ലാ പൗരന്‍മാരും പ്രതിജ്ഞാബദ്ധരാണ്. അതിനായി പൊതു സമൂഹം മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ, മതേതരത്വ, മാനവിക മൂല്യങ്ങളെ, ഫാസിസ്റ്റ് അധിനിവേശ ശക്തികള്‍ തകര്‍ത്തു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാഷ്ട്രത്തിന്റെ ഭരണഘടന സംരക്ഷിക്കല്‍ ഓരോ

Damam, gulf, Jeddah, Riyad

‘രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍’ സമസ്ത മനുഷ്യജാലിക

റിയാദ്: ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ‘രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍’ എന്ന പ്രമേയത്തില്‍ സമസ്ത ഇസ്ലാമിക് സെന്റര്‍ ബുറൈദ സെന്‍ട്രല്‍ കമ്മിറ്റി പ്രത്യേക പരിപാടി സംഘടിപ്പിച്ചു. മനുഷ്യ ജാലിക എന്ന പേരില്‍ നടന്ന പരിപാടി നാഷണല്‍ കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന്‍ ജമലുലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഭരണഘടനാ നിര്‍മാതാക്കളുടെ ലക്ഷ്യം തകര്‍ക്കുന്ന പ്രവൃത്തിയാണ് ഇന്ന് അത് സംരക്ഷിക്കേണ്ട ഭരണ കൂടത്തില്‍ നിന്നു ഉണ്ടാകുന്നത്. വൈവിദ്ധ്യങ്ങള്‍ നിറഞ്ഞ രാജ്യത്ത് സൗഹൃദം നിലനിര്‍ത്താന്‍ തയ്യാറാവണമെന്നും അദ്ദേഹം

Damam, gulf, Jeddah, Riyad

സ്ത്രീകൂട്ടായ്മ നാലാം വാര്‍ഷികം ‘ക്ഷമോത്സവം’ അരങ്ങേറി

റിയാദ്: റിയാദിലെ വനിതാ ജീവകാരുണ്ണ്യ കൂട്ടായ്മ ക്ഷമ നാലാം വാര്‍ഷികം ‘ക്ഷമോത്സവം 2022’ ആഘോഷിച്ചു. എന്ന പേരില്‍ റിയാദ് എക്‌സിറ്റ്18ലെ മര്‍വ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. അധ്യാപികയും സാമൂഹിക പ്രവര്‍ത്തകയുമായ മൈമൂന അബ്ബാസ് ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക പരിപാടിയില്‍ പ്രസിഡണ്ട് തസ്‌നീം റിയാസ് അധ്യക്ഷത വഹിച്ചു. റിയാദിലെ കലാ സാംസ്‌കാരിക, ജീവകാരുണ്യ, വിദ്യാഭ്യാസ മേഖലയില്‍ മികച്ച പ്രവര്‍ത്തം കാഴ്ച്ച വെച്ച 19 പേരെ ചടങ്ങില്‍ ആദരിച്ചു. കമര്‍ബാനു സലാം, മൈമൂന അബ്ബാസ്. അമിന സെറിന്‍. തസ്‌നിം റിയാസ്. അമ്മു.

Damam, gulf, Jeddah, Riyad

ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത് 75 ലക്ഷത്തിലധികം പേര്‍

റിയാദ്: സൗദിയില്‍ 24 മണിക്കൂറിനിടെ 4375 പേര്‍ കൊവിഡ് മുക്തി നേടി. 3669 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസവും രോഗ ബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയത് ആശ്വാസമാണ്. മൂന്നു പേര്‍ മരിച്ചു. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ 940 പേരുടെ നില തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സൗദിയില്‍ ഇതുവരെ 75 ലക്ഷത്തിലധികം പേര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചു. പതിനെട്ടു വയസ് കഴിഞ്ഞവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യുന്നത്. അഞ്ചു മുതല്‍ പതിനൊന്നു വരെ പ്രായമുളള

Damam, gulf, Jeddah, Riyad

ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പുതിയ നേതൃത്വം; അബ്ദുല്‍ ഖയ്യൂം ബുസ്താനിയെ പ്രസിഡന്റ്

റിയാദ്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. അബ്ദുല്‍ ഖയ്യൂം ബുസ്താനിയെ പ്രസിഡന്റായും അബ്ദുറസാഖ് സ്വലാഹിയെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. മുഹമ്മദ് സുല്‍ഫീക്കര്‍ ആണ് ട്രഷറര്‍. നൗഷാദ് അലി പി., അഡ്വ അബ്ദുല്‍ ജലീല്‍, മുജീബ് അലി തൊടികപ്പുലം, അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍, മൂസ തലപ്പാടി എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. നൗഷാദ് മടവൂര്‍, മുഹമ്മദ് കുട്ടി കടന്നമണ്ണ, സാജിദ് കൊച്ചി, ഫൈസല്‍ ബുഹാരി, റഷീദ് വടക്കന്‍ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. അഷ്‌റഫ് തിരുവനന്തപുരം,

Damam, gulf, Jeddah, Riyad

കോഴിക്കോട് വിമാനത്താവളം തകര്‍ക്കാന്‍ ഉത്തരേന്ത്യന്‍ ലോബിയുടെ ശ്രമം

റിയാദ്: അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയുടെ നീളം കുറക്കാനുള്ള തീരുമാനം മലബാറിലെ വിമാന യാത്രക്കാര്‍ക്ക് തിരിച്ചടിയാകും. അന്തരാഷ്ട്ര മാനദണ്ഡം അനുസരിച്ചുളള റണ്‍വേ സൗകര്യം നിലവില്‍ കരിപ്പൂരിനുണ്ട്. കരിപ്പൂര്‍ വിമാന ദുരന്തത്തിന് കാരണം റണ്‍വെയുടെ കുഴപ്പമല്ല. റണ്‍വേ എന്‍ഡ് സേഫ്ടി ഏരിയയുടെ നീളം കുറഞ്ഞതുകൊണ്ടുമല്ല. പൈലറ്റിന്റെ പിഴവുകൊണ്ടാണ് അപകടം സംഭവിച്ചത്. അന്വേഷണങ്ങളും പഠന റിപ്പോര്‍ട്ടുകളും ഇതാണ് വ്യക്തമാക്കുന്നത്. കരിപ്പുരില്‍ നടപ്പിലാക്കുന്ന പരിഷ്‌കാരം യാത്രക്കാരുടെ എണ്ണം കുറക്കും. നിലവിലുളള യാത്രക്കാര്‍ മറ്റ് വിമാനത്താവളത്തെ ആശ്രയിക്കുന്നതിനും കാരാണമാകും. ഇത് വിമാനത്താവളത്തിന്റെ നിലനില്‍പ്പിനെ ബാധിക്കും

Scroll to Top