Sauditimesonline

AQUARABIA
ജലതരംഗങ്ങളുടെ ആകാശവീഥി; 'അക്വാറേബ്യ'യില്‍ വിസ്മയം വിരിഞ്ഞു
Damam, gulf, Jeddah, Riyad

ഇന്ത്യ-സൗദി എയര്‍ ബബിള്‍: ജനുവരി 1 മുതല്‍ നേരിട്ട് വിമാന സര്‍വീസ്

റിയാദ്: ഇന്ത്യാ-സൗദി എയര്‍ ബബിള്‍ കരാര്‍ ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം. ഡിസംബര്‍ 8ന് സൗദി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായി ഓണ്‍ലൈനില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് എയര്‍ ബബിള്‍ നിലവില്‍ വരുന്നത്. ഇതുസംബന്ധിച്ച വ്യവസ്ഥകള്‍ അംഗീകരിച്ചതായി വ്യോമയാന മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അനൂപ് പന്ത് അറിയിച്ചു. സര്‍വീസ് ആരംഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഇന്ത്യയിലെയും സൗദിയിലെയും എയര്‍ലൈന്‍ കമ്പനികളെ വിവരം അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ കുടുങ്ങിയ സൗദി പ്രവാസികള്‍ ഏറെ നാളായി ആഗ്രഹിക്കുന്ന […]

Damam, gulf, Jeddah, Riyad

‘മരുഭൂമിയില്‍ മഴപെയ്യുന്നു’ പ്രകാശനം ഡിസംബര്‍ 24ന്

റിയാദ്: കായംകുളം സ്വദേശിയും സൗദിയില്‍ പ്രവാസിയുമായ സലിം കൊച്ചുണ്ണുണ്ണിയുടെ ‘മരുഭൂമിയില്‍ മഴപെയ്യുന്നു’ അനുഭവക്കുറിപ്പുകള്‍ ഡിസംബര്‍ 24ന് റിയാദില്‍ പ്രകാശനം ചെയ്യും. വൈകുന്നേരം 7ന് റിയാദ് സുലൈമാനിയ അല്‍ മാസ് റസ്റ്ററന്റ് ഓഡിറ്റോറിയത്തല്‍ കഥാകൃത്തും സാഹിത്യകാരനുമായ ജോസഫ് അതിരുങ്കല്‍ ‘മരുഭൂമിയില്‍ മഴപെയ്യുന്നു’ പ്രകാശനം നിര്‍വഹിക്കും. മാധ്യമ പ്രവര്‍ത്തകന്‍ നസ്‌റുദ്ദീന്‍ വി ജെ ഏറ്റുവാങ്ങും. ബാല്യം മുതല്‍ പ്രവാസം വരെ നീണ്ടു നില്‍ക്കുന്ന അനുഭവങ്ങളാണ് കൃതി. രണ്ടര പതിറ്റാണ്ട് നീണ്ട പ്രവാസം സമ്മാനിച്ച നിരവധി മുഹൂര്‍ത്തങ്ങളും പ്രാധാന്യത്തോടെ കൃതിയില്‍ വിവരിച്ചിട്ടുണ്ട്.

Damam, gulf, Jeddah, Riyad

വിമാന നിരക്ക് വര്‍ധനവ്; നഴ്‌സസ് കൂട്ടായ്മ പരാതി നല്‍കി

റിയാദ്: കേരളത്തി നിന്നു റിയാദിലേക്കുള്ള ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റുകളിലെ ടിക്കറ്റ് നിരക്ക് അനധികൃതമായി വര്‍ധിപ്പിച്ചതിനെതിരെ അടിയന്തിര ഇടപെടല്‍ ആവശ്യമാണെന്ന് റിയാദ് നഴ്‌സസ് കൂട്ടായ്മ. ഇതുസംബന്ധിച്ച് ഇന്ത്യന്‍ എംബസി, വിദേശ കാര്യാ മന്ത്രാലയം, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് പരാതി നല്‍കി. അതിനിടെ ട്രാവല്‍ ഏജന്‍സികള്‍ ഇന്ത്യാ-സൗദി നേരിട്ട് വിമാന യാത്ര നടത്തുന്നവരെ ചൂഷണം ചെയ്യുന്നതായി പരാതി ഉയര്‍ന്നു. ക്വാറന്റൈന്‍ ഹോട്ടല്‍ ബുക്കിംഗ് പൂര്‍ത്തിയാക്കാതെ കേരളത്തില്‍ നിന്നു സൗദിയിലെ എയര്‍പോര്‍ട്ടുകളിലെത്തുന്നവര്‍ മണിക്കൂറുകള്‍ എയര്‍പോര്‍ട്ടില്‍ കഴിയേണ്ട സ്ഥിതിയാണുളളത്. അതേസമയം, ഇന്ത്യന്‍ നഴ്‌സസ്

Damam, gulf, Jeddah, Riyad

ഓക്‌സിജന്‍ സിലണ്ടറില്ല; നാട്ടിലെത്തേണ്ട രോഗികള്‍ ദുരിതത്തില്‍

റിയാദ്: വിദഗ്ദ ചികിത്സക്ക് ഇന്ത്യയിലെത്താന്‍ കഴിയാതെ മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ സൗദിയില്‍ ദുരിതത്തില്‍. വിമാന കമ്പനികള്‍ ഓക്‌സിജന്‍ സിലണ്ടര്‍ അനുവദിക്കാത്തതാണ് പ്രവാസികളുടെ ദുരിതത്തിന് കാരണം. ഇന്ത്യ വിമാന വിലക്ക് ദീര്‍ഘിപ്പിച്ചതോടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ മാത്രമാണ് ഇന്ത്യ-സൗദി സെക്ടറില്‍ സര്‍വീസ് നടത്തുന്നത്. എന്നാല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ രോഗികളായ യാത്രക്കാര്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ സിലണ്ടര്‍ അനുവദിക്കുന്നില്ല. അപകടത്തില്‍ പരിക്കേറ്റവരും കൊവിഡാനന്തര ചികിത്സ ആവശ്യമുളളവരും ഉള്‍പ്പെടെ നിരവധിയാളുകളാണ് ഇതോടെ വിദഗ്ദ ചികിത്സ ലഭിക്കാതെ സൗദിയിലെ വിവിധ പ്രവിശ്യകളില്‍ കഴിയുന്നതെന്ന് സാമൂഹിക

Damam, gulf, Jeddah, Riyad

വിലക്കിഴിവിന്റെ പെരുമഴ; സിറ്റി ഫ്‌ളവര്‍ ഫെസ്റ്റിവല്‍ ഡിസംബര്‍ 22ന് തുടക്കം

റിയാദ്: പ്രതിസന്ധികളെ അതിജീവിക്കാന്‍ പ്രചോദനം നല്‍കുന്ന നവവര്‍ഷത്തെ വരവേല്‍ക്കാന്‍ സിറ്റി ഫ്‌ളവറില്‍ ഷോപ്പിംഗ് ഉത്സവം ഡിസംബര്‍ 22ന് ആരംഭിക്കും. പ്രവാസികളുടെ ബജറ്റിന് ഒപ്പം നിന്ന് ഷോപ്പിംഗ് അനുഭവമാക്കാനുളള സിറ്റി ഫ്‌ളവറിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഫെസ്റ്റിവല്‍. ഹെല്‍ത്ത് ആന്‍ഡ് ബൂട്ടി ഫെസ്റ്റിവല്‍, ഇലക്ട്രോണിക്‌സ് ഫെസ്റ്റിവല്‍, ടോയ്‌സ് ഫെസ്റ്റിവല്‍, കിച്ചന്‍ ഫെസ്റ്റിവല്‍, ട്രാവല്‍ ഫെസ്റ്റിവല്‍, വിന്റര്‍ ഫെസ്റ്റിവല്‍ എന്നിങ്ങനെ ആറു വിഭാഗങ്ങളില്‍ ഫെസ്റ്റിവല്‍ നടക്കും. വിലക്കിഴിവിന്റെ പെരുമഴയാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. കുട്ടികളുടെ ടോയ്‌സ് വിഭാഗത്തില്‍ ഏറ്റവും നൂതനമായ കളികോപ്പുകള്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച്

Damam, gulf, Jeddah, Riyad

റിയ ക്രിക്കറ്റ് ടൂര്‍ണമെന്റ്; ജേതാക്കള്‍ക്ക് ട്രോഫി സമ്മാനിച്ചു

റിയാദ്: റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ (റിയ) ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. സുലയ് ക്രിക്കറ്റ് സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. വാശിയേറിയ യുണിറ്റ് തല സൗഹൃദ മത്സരത്തില്‍ ബത്ഹ, ഹാര, സനഇയ്യാ, മലാസ്, ശുമേസി യൂണിറ്റുകളിലെ ടീമുകള്‍ മാറ്റുരച്ചു. റിയ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ കണ്‍വീനര്‍ സിനില്‍ സുഗതന്‍ കായിക മേളയ്ക്ക് നേത്ര്വത്വം നല്‍കി. ഫൈനല്‍ മത്സരത്തില്‍ മലാസ് ടീം റിയ എവര്‍ റോളിംഗ് ട്രോഫി നേടി. രണ്ടാം സ്ഥാനം നേടിയ ശുമെസി ടീൂ റണ്ണര്‍അപ്പ് ട്രോഫി നേടി. പ്രസിഡന്റു ശിവകുമാര്‍

Damam, gulf, Jeddah, Riyad

വിമാനത്താളങ്ങള്‍ സ്വകാര്യ വല്‍ക്കരിക്കുന്നു

റിയാദ്: സൗദിയിലെ വിമാനത്താവളങ്ങള്‍ സ്വകാര്യവത്ക്കരിക്കുന്നു. ഇതിന്റെ ഭാഗമായി 22 വിമാനത്താവളങ്ങള്‍ എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ് കമ്പനിക്ക് കൈമാറും. അടുത്ത വര്‍ഷം ആദ്യം തായിഫ്, അല്‍ ഖസിം എയര്‍പോര്‍ട്ടുകള്‍ ഹോള്‍ഡിംഗ് കമ്പനിക്ക് കൈമാറുമെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി മേധാവി അബ്ദുല്‍ അസീസ് അല്‍ദുവയ്‌ലെജ് അറിയിച്ചു. വകിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി വ്യോമയാന രംഗത്തെ തന്ത്ര പ്രധാന ചുവടുവെപ്പുകളുടെ ഭാഗമായാണ് നടപടി. വ്യോമ ഗതാഗത രംഗത്തും കാര്‍ഗോ മേഘലയിലും കൂടുതല്‍ വികസനങ്ങള്‍ നടപ്പിലാക്കും. ഇതിനുളള പഠനങ്ങള്‍ തുടരുകയാണെന്നും

Damam, gulf, Jeddah, Riyad

കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു

റിയാദ്: സൗദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. 24 മണിക്കൂറിനിടെ പുതുതായി 146 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ മരിച്ചു. 99 പേര്‍ രോഗമുക്തി നേടി. വിവിധ പ്രവിശ്യകളിലായി 31 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. കഴിഞ്ഞ മൂന്ന് ദിവസം തുടര്‍ച്ചയായി 100ന് മുകളിലാണ് പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം. രാജ്യത്ത് ഇതുവരെ 5,50,988 പേര്‍ക്കാണ് കൊവിഡ് ബാധിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ, അഞ്ച് വയസ് മുതലുളള കുട്ടികള്‍ക്കും വാക്‌സിന്‍ കൊടുക്കും. ബൂസ്റ്റര്‍

Damam, gulf, Jeddah, Riyad

ബൂസ്റ്റര്‍ ഡോസ് അപ്പോയ്ന്റ്‌മെന്റ് എല്ലാവര്‍ക്കും

റിയാദ്: സൗദിയില്‍ കൊവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് മുഴുവന്‍ ആളുകള്‍ക്കും ലഭ്യമാക്കുന്നതിന് ബുക്കിംഗ് ആരംഭിച്ചു. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് ആറു മാസം പിന്നിട്ടവര്‍ക്ക് മാത്രമാണ് നേരത്തെ സിഹത്തി ആപ് വഴി ബുക് ചെയ്യാന്‍ സൗകര്യം ഉണ്ടായിരുന്നത്. എന്നാല്‍ ഒമൈക്രോണ്‍ ലോക രാജ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ പ്രതിരോധ ശേഷി ഉറപ്പു വരുത്തുന്നതിന് അപ്പോയ്ന്റ് നേടുന്ന മുഴുവന്‍ ആളുകള്‍ക്കും ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യും. ഫെബ്രുവരി 1 മുതല്‍ തവക്കല്‍നാ ആപില്‍ ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ക്ക് മാത്രമായിരിക്കും ഇമ്യൂണ്‍

Damam, gulf, Jeddah, Riyad

ലുലു ഹൈപ്പര്‍ കിഴക്കന്‍ പ്രവിശ്യയില്‍ വിലക്കിഴിവ്; 200 റിയാല്‍ പര്‍ചേസിന് 100 റിയാല്‍ ഗിഫ്റ്റ് വൗചര്‍

ദമാം: ആഘോഷ നാളില്‍ ലുലു ഹൈപ്പറിന്റെ വാര്‍ഷീകാഘോഷ സമ്മാനം. ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന വന്‍ വിലക്കിഴിവ് കിഴക്കന്‍ പ്രവിശ്യയിലെ ലുലു സ്‌റ്റോറുകളില്‍ ആരംഭിച്ചു. ജുബൈല്‍, ദമ്മാം ഷാത്തി എന്നിവിടങ്ങളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ജുബൈല്‍ ഗലേറിയ ലുലു എക്‌സ്പ്രസ് എന്നിവിടങ്ങളിലുമാണ് ഓഫര്‍. ഡിസംബര്‍ 25 വരെ വിലക്കിഴിവും വിവിധ ഓഫറുകളും തുടരും. പലചരക്ക് സാധനങ്ങള്‍, ലൈഫ് സ്‌റ്റൈല് ഉല്പ്പന്നങ്ങള്‍, ഇലക്ട്രോണിക്‌സ് തുടങ്ങിയ വിഭാഗങ്ങളില്‍ പ്രത്യേക ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, പാദരക്ഷകള്‍, കിഡ്‌സ് ഉലപ്പന്നങ്ങള്‍, ലേഡിസ് ബാഗുകള്‍ എന്നിവ

Damam, gulf, Jeddah, Riyad

സീനിയര്‍ കെയര്‍ അസിസ്റ്റന്റ്: യുകെയില്‍ അവസരം

റിയാദ്: ബ്രിട്ടനില്‍ തൊഴില്‍ തേടുന്നവര്‍ക്ക് സുവര്‍ണാവസരം. ആരോഗ്യ മേഖലയില്‍ നിരവധി തൊഴിലവസരങ്ങളാണ് പൊതു, സ്വകാര്യ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലേക്ക് സീനിയര്‍ ഹെല്‍ത് കെയര്‍ അസിസ്റ്റന്റ് തസ്തികയില്‍ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എഎന്‍എം, ജിഎന്‍എം, പോസ്റ്റ് ബേസിക്, ബിഎസ്‌സി, അല്ലെങ്കില്‍ ഏതെങ്കിലും ഹെല്‍ത് പ്രൊഫഷണല്‍ യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുളളവര്‍ bdo4@espanovus.ukഎന്ന ഇ-മെയില്‍ വിലാസത്തില്‍ വിശദമായ ബയോ ഡാറ്റ അയക്കുക. ആഴ്ചയില്‍ 39 മണിക്കൂര്‍. ഓവര്‍ടൈമിനും അവസരം ഉണ്ട്.

Damam, gulf, Jeddah, Riyad

ഓറ ആര്‍ടിക്രാഫ്റ്റ് ‘രംഗ്’ ചിത്രപ്രദര്‍ശനം

റിയാദ്: മലയാളി വീട്ടമ്മമാരുടെ കൂട്ടായ്മ ഓറ ആര്‍ടിക്രാഫ്റ്റ് റിയാദില്‍ ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചു. രംഗ് എന്ന പേരില്‍ റിയാദ് അവന്യൂമാളില്‍ നടന്ന പരിപാടി ഫിംഗര്‍ പെയ്ന്റിംഗ് ആര്‍ട്ടിസ്റ്റും ഗിന്നസ് റെക്കോഡ് ഉടമയുമായ വിനി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. വിരല്‍ തുമ്പുകള്‍ ഉപയോഗിച്ച് പൂന്തോട്ടം വരച്ചായിരുന്നു ഉദ്ഘാടനം. വിനി വേണുഗോപാലിന് ലാലു വര്‍ക്കി ഉപഹാരം സമ്മാനിച്ചു. കാലിഗ്രഫി പ്ര്വര്‍ശനം, കളറിംഗ്, ഡ്രോയിംഗ്, കാര്‍ഡ് മെയ്കിംഗ് മത്സരം എന്നിവയും അരങ്ങേറി. പ്രവാസി കുടുംബിനികളുടെയും കുട്ടികളുടെയും സര്‍ഗ ശേഷി പരിപോഷിപ്പിക്കുന്നതിനാണ് ഓറ ആര്‍ടിക്രാഫ്ട്

Damam, gulf, Jeddah, Riyad

സൗദിക്കു പുറത്തുപോകുന്നത് ഒഴിവാക്കണമെന്ന് പബ്‌ളിക് ഹെല്‍ത് അതോറിറ്റി

റിയാദ്: ഒമൈക്രോണ്‍ സാന്നിധ്യം കൂടുതല്‍ രാജ്യങ്ങളില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ സൗദിയില്‍ നിന്നു പുറത്തു പോകുന്നത് ഒഴിവാക്കണമെന്ന് പബ്‌ളിക് ഹെല്‍ത് അതോറിറ്റി. സൗദിയില്‍ നിന്നു വാക്‌സിന്‍ സ്വീകരിക്കാതെ നേരത്തെ രാജ്യം വിടുകയും വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങുകയും ചെയ്യുന്നവര്‍ വാക്‌സിന്‍ സ്വീകരിച്ചവരാണെങ്കിലും 5 ദിവസം ക്വാറന്റെനില്‍ കഴിയണം. ശ്വാസകോശ രോഗങ്ങള്‍, പനി എന്നിവ അനുഭവപ്പെടുന്നവര്‍ കൊവിഡ് പരിശോധന നടത്തണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. രാജ്യത്തുളള പൗരന്‍മാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് അതോറിറ്റിയുടെ മുന്നറിയിപ്പ്. അതേസമയം, രാജ്യം വിടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. അതിനിടെ,

Damam, gulf, Jeddah, Riyad

അറബി കാലിഗ്രഫിക്ക് യുനസ്‌കോ അംഗീകാരം

റിയാദ്: അറബി കാലിഗ്രഫിക്ക് യുനസ്‌കോയുടെ അംഗീകാരം. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച് അദൃശ്യ സാംസ്‌കാരിക വാഭാഗത്തിലാണ് അറബി കാലിഗ്രഫിയെ ഉള്‍പ്പെടുത്തി അംഗീകാരം നല്‍കിയത്. അറബി കാലിഗ്രഫിയുടെ സൗന്ദര്യവും പൈതൃകവും പരിഗണിച്ചാണ് യുനസ്‌കോ അംഗീകാരം. സൗദിയുടെ നേതൃത്വത്തില്‍ 15 അറബ് രാജ്യങ്ങള്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് യുഎന്‍ എഡ്യൂകേഷനല്‍, സയന്റിഫിക് ആന്റ് കള്‍ചറല്‍ ഓര്‍ഗനൈസേഷന്‍ അറബി കാലിഗ്രഫിയെ അംഗീകരിച്ചത്. അറബി അക്ഷരങ്ങളുടെ കലാ മികവും മികച്ച കലാരൂപവുമാണ് അറബി കാലിഗ്രഫിയെന്ന് യുനസ്‌കോ വിലയിരുത്തി. കാലിഗ്രഫിയുടെ സൗന്ദര്യവും

Scroll to Top