കലാകാരന്‍മാരെ സഹായിക്കാന്‍ ലൈവ് സ്ട്രീമില്‍ ഇന്ത്യന്‍ കള്‍ചറല്‍ ഫോറം
റിയാദ്: കൊവിഡ് കാലത്ത് ദുരിതം നേരിടുന്ന കലാകാരന്‍മാരെ സഹായിക്കാന്‍ റിയാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ കള്‍ചറല്‍ ഫോറം രംഗത്ത്. ഇതിന്റെ ഭാഗമായി വിവധ കലാരൂപങ്ങള്‍ ലൈവ് സ്ട്രീമില്‍ സംപ്രേഷണം ചെയ്യുന്ന പദ്ധതി ആരംഭിച്ചതായും സംഘാടകര്‍ പറഞ്ഞു. ലോക് ഡൗണ്‍ കാലത്ത് പരിപാടികള്‍ ഇല്ലാതായതോടെ നിരവധി കലാകാരന്‍മാര്‍ ദുരിതത്തിലാണ്. ഇവരെ സഹായിക്കുന്നതിന് www.iicfme.org എന്ന വെബ് സൈറ്റ് സൈറ്റ് വഴി ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുളള പരിപാടികള്‍ സംപ്രേഷണം ചെയ്യുമെന്ന് കോ ഓര്‍ഡിനേറ്റര്‍ മാനോജ് നായര്‍ പറഞ്ഞു. കഥകളി, […]











